HOME
DETAILS
MAL
ബീഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്; 27 ശതമാനം പിന്നാക്കവിഭാഗം,36 ശതമാനം അതിപിന്നാക്ക വിഭാഗം
backup
October 02 2023 | 08:10 AM
പട്‌ന: ബീഹാറിലെ ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ 13 കോടിയോളം ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ജാതി സെന്‍സസ് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.സെന്‍സസ് വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയിലെ 27.13 ശതമാനം പേര്‍ പിന്നാക്കക്കാരും 36.01 ശതമാനം പേര്‍ അതിപിന്നാക്കക്കാരുമാണ്.
സംസ്ഥാന ജനസംഖ്യയില്‍ 15.52 ശതമാനം പേരാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികജാതിക്കാർ 19 ശതമാനവും പട്ടികവർഗക്കാർ 1.68 ശതമാനവും വരുന്ന ജനസംഖ്യയിൽ ഭൂമിഹാർ ജനസംഖ്യയുടെ 2.86 ശതമാനം, ബ്രാഹ്മണർ 3.66 ശതമാനം, കുർമികൾ 2.87 ശതമാനം, മുസാഹറുകൾ 3 ശതമാനം, യാദവർ 14 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജാതി വിഭാഗങ്ങളുടെ ജനസംഖ്യ
Content Highlights:bihar caste census report released
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."