മൂന്നാറിലേക്കും ഹോട്ടല്‍ മുറിയിലേക്കും ക്ഷണിച്ചു; മുന്‍ മന്ത്രിമാര്‍ക്കെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്.
മന്ത്രിയായിരുന്നപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്‌ന സുരേഷ് സ്വകാര്യ ചാനലില്‍ സംസാരിക്കവെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു എംഎല്‍എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണെന്നും സ്വപ്ന പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി. പക്ഷെ ഫോണില്‍ കൂടി വളരെ മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്.
വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വല്‍ മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. ഈ വിവരങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നു. എന്നാല്‍ മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്‌ന പറഞ്ഞു.
ഈ കാര്യങ്ങള്‍ക്കെല്ലാം തെളിവുണ്ടെന്നും അതെല്ലാം അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ടെന്നും സ്വപ്ന പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെങ്കില്‍ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരട്ടെയെന്നും സ്വപ്ന പറഞ്ഞു. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറുകയും ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."