ഉനൈസ അൽഗാത്ത് കെഎംസിസി ഏരിയ കമ്മിറ്റി രൂപീകരണ യോഗവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും
ഉനൈസ: കെഎംസിസി സെൻട്രൽ കമ്മറ്റിക്കു കീഴിൽ അൽഗാത്ത് കെഎംസിസി ഏരിയ കമ്മിറ്റി രൂപീകരണ യോഗവും മെമ്പർഷിപ്പ് വിതരണോദ്ഘാടനവും 2023 ലേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കാംപയിൻ ഉദ്ഘാടനവും നടന്നു. അൽഗാത്ത് ഏരിയാ കമ്മറ്റി പ്രസിഡന്റ് ആയി ഹുസൈൻ വടക്കാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി അയ്യൂബ് കാവനൂരിനെയും ട്രഷററായി മുസ്തഫ രാമനാട്ടുകരയെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാരായി സാഹിർ ചങ്ങരംകുളം, ശറഫുദ്ധീൻ പൊന്നാനി, ജോയിൻ സെക്രട്ടറിമാരായി ഷഫീഖ് മണ്ണാർക്കാട്, റാഷിദ് പൊന്മള, ഉപദേശക സമതി ചെയർമനായി ഇബ്രാഹിം കണ്ണൂരിനെയും വൈസ് ചെയർമാനായി ബഷീർ അഞ്ചരക്കണ്ടിയെയും ഉപദേശക സമിതി അംഗമായി ഹംസ ഒറ്റപ്പാലത്തെയും എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് റഹൂഫ് പയ്യനാട്, അബ്ദുൾ റഷീദ് കാപ്പാട് എന്നിവരെയും തിരഞ്ഞെടുത്തു.
ഉനൈസാ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ജംഷീർ മങ്കട അദ്ധ്യക്ഷനായി. മെമ്പർ ഷിപ്പ് വിതരണം ഇബ്രാഹിം കണ്ണൂരിന് ഫോം നൽകിക്കൊണ്ട് ജംഷീർ മങ്കട ഉദ്ഘാടനം ചെയ്തു. സഊദി കെഎംസിസി നാഷ്ണൽ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി കാംപയിൻ ബഷീർ അഞ്ചരക്കണ്ടിക്കു ഫോം നൽകിക്കൊണ്ട് സെൻട്രൽ കമ്മറ്റി ട്രഷറർ അഷറഫ് മേപ്പാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി സെക്രട്ടറി ഹനീഫ ഒതായി സാമൂഹ്യ സുരക്ഷാ പദ്ധതി വിശദീകരിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഷെമീർ ഫാറൂഖ്, സെക്രട്ടറി ഷെക്കീർ ഗുരുവായൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെൻട്രൽ കമ്മറ്റി ജ:സെക്രട്ടറി സയ്യിദ് സുഹൈൽ സ്വാഗതവും നിയുക്ത അൽഗാത്ത് പ്രസിഡണ്ട് ഹുസൈൻ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."