കുടുംബവഴക്ക്; മാവേലിക്കരയില്‍ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ വീട്ടിലെത്തിയ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ(45) ഭര്‍ത്താവ് സന്തോഷ്(51) എന്നിവരാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് സംഭവം. ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് ഷീബ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി .ബഹളം കേട്ടെത്തിയ സമീപവാസികള്‍ ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സന്തോഷ് പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.
സന്തോഷിന്റെ മദ്യപാനവും തുടര്‍ന്നുണ്ടായ വീട്ടുവഴക്കുമാണു മരണത്തിനു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.
സന്തോഷ് ടൈല്‍ ജോലിക്കാരനാണ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകയായിരുന്നു. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."