HOME
DETAILS

അമിതമായുള്ള ഇത്തരം ഭക്ഷണം ബിപി കൂട്ടും; ഉപ്പ് ആരോഗ്യത്തെ നശിപ്പിക്കും

  
backup
October 02 2023 | 14:10 PM

google-health-energy-salt-mos

അമിതമായുള്ള ഇത്തരം ഭക്ഷണം ബിപി കൂട്ടും; ഉപ്പ് ആരോഗ്യത്തെ നശിപ്പിക്കും

ഉപ്പില്ലാത്ത ഭക്ഷണത്തിന് യാതൊരു രുചിയും ഉണ്ടാകാറില്ല. എന്നാല്‍ ആഹാരത്തില്‍ അമിതമായ ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ഉപ്പ് ശരീരത്തില്‍ കൂടുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കാനിടയാക്കും. ഇങ്ങനെ സംഭവിക്കുന്നത് കണ്ണുകള്‍ക്ക് ദോഷകരമാണ്. മാത്രമല്ല ഇത് ശരീരത്തിലെ രക്ത സമ്മര്‍ദം കൂടാനും കാരണമാകും. ഇത് കണ്ണിന്റെ ഞരമ്പുകള്‍ക്ക് ദോഷകരമാണ്. ഉപ്പ് അമിതമായി കഴിച്ചാല്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

രക്തസമ്മര്‍ദ്ദം ഉപ്പ് അധികമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടാന്‍ പ്രധാന കാരണമാകും. അമിതമായ ഉപ്പിന്റെ ഉപയോഗം രക്തക്കുഴലുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ജീവിതശൈലി മാറിയതോടെ പലരും ടിന്നിലുള്ളതും പായ്ക്കറ്റിലുള്ളതുമായ ഭക്ഷണങ്ങളാണ് അമിതമായി ഉപയോഗിക്കുന്നത്. ഇതില്‍ എല്ലാം ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അമിതമായുള്ള ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ബിപി കൂട്ടാന്‍ കാരണമാകും.

ഹൃദ്രോഗം ഉപ്പിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കുന്നു. ഹൃദയത്തെയും അതുപോലെ രക്തകുഴലുകളെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ് അമിതമായി ഉപ്പിന്റെ ഉപയോഗം. ഇത്തരത്തിലുള്ള പ്രശ്‌നം ഹൃദയാഘാതം പോലുള്ള മാരക പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ശരിയായ രീതിയില്‍ ഉപ്പിന്റെ ഉപയോഗം ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഓസ്റ്റിയോപൊറോസിസ് എല്ലിനെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. അമിതമായ ഉപ്പിന്റെ ഉപയോഗം പലപ്പോഴും എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുന്നു. ഉപ്പ് ധാരാളമായി കഴിക്കുന്നത് ചെറിയ തോതില്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യത്തെ പുറന്തള്ളുന്നു. ഇത് ശ്രദ്ധിക്കപ്പെടാതെ ഇരിക്കുമ്പോള്‍ പലപ്പോഴും കാല്‍സ്യം ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട പോയേക്കാം. മൊത്തത്തിലുള്ള ആരോഗ്യത്തിന് എപ്പോഴും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

വൃക്ക തകരാറിലാക്കും അമിതമായ ഉപ്പിന്റെ ഉപയോഗം വ്യക്കയെയും മോശമായി ബാധിക്കാറുണ്ട്. കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന് ഉപ്പ് ഒരു ശത്രുവായി മാറാം. ഇത് കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. ശരീരത്തില്‍ നിന്ന് വെള്ളം അരിച്ച് കളയാനുള്ള വ്യക്കയുടെ പ്രവര്‍ത്തനത്തെ ആണ് അമിതമായ ഉപ്പിന്റെ ഉപയോഗം ബാധിക്കുന്നത്. ഉപ്പ് കൂടുന്നത് അനുസരിച്ച് ഇത് പുറന്തള്ളാനായിരിക്കും വ്യക്കയുടെ ശ്രമം. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  9 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  9 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  9 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago