കേരളത്തിന്റെ മതസൗഹാർദം മാതൃകാപരം: സ്റ്റീഫൻ ക്രെസ്‌വൽ
ലണ്ടൻ • കേരളത്തിന്റെ സഹകരണ മനോഭാവവും സാമൂഹിക ഐക്യവും സ്തുത്യർഹമാണെന്ന് ബ്രിട്ടീഷ് എം.പി സ്റ്റീഫൻ ക്രെസ്‌വൽ ടിംസ്. സമസ്ത ലണ്ടൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഹ്ഫിലെ തൊയ്ബ മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളപര്യടനം നടത്തിയ വേളയിൽ അവിടുത്തെ മതസൗഹാർദ മാതൃക തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സമസ്ത സെന്ററടക്കുമുള്ള ഇന്ത്യൻ സംഘടനകൾ ലണ്ടനിൽ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ സാമൂഹ്യ പുരോഗതിക്ക് എറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ദഫ് മുട്ട്, ഘോഷയാത്ര, കലാപരിപാടി തുടങ്ങിയവയും നടന്നു.
സമസ്ത കൾച്ചറൽ സെന്ററിന്റെ ഭാവിപദ്ധതികൾ മുസ്തഫ പേവുങ്ങാടൻ അവതരിപ്പിച്ചു. കരീം മണ്ടയപ്പറത്ത്, മൊയ്തീൻ കോട്ടക്കൽ, മൊയ്തീൻ കുട്ടി കള്ളിയത്ത്, ലത്തീഫ് ഹാജി വെംബ്ലി, അബ്ദുൽ ലത്തീഫ് കളിയാടൻ, മുഹമ്മദ് മരുതിയിൽ, അബ്ദുറഹിമാൻ കുണ്ടൂർ, ഷൗക്കത്ത് ആൽസ്ദൻ, ശരീഫ് വാണിയന്നൂർ, അബൂബക്കർ ഈസ്റ്റ്ഹാം, മുഹമ്മദ് കോട്ടക്കൽ, ഇർഷാദ് അബൂബക്കർ, ഇസ്മായിൽ റോംഫോർഡ്, സുഹൈൽ.എം, ആശിഖ് മുദ്ദസിർ, അമീൻ ഹുദവി, ഖലീൽ വാഫി, ബസ്താമി വാഫി, ജബ്ബാർ വെംബ്ലി, അഫ്‌സൽ ആതവനാട്, മുബശ്ശിർ ഹുദവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."