HOME
DETAILS

യു.കെയും ജര്‍മ്മനിയുമല്ല; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വമ്പന്‍ അവസരമൊരുക്കി മറ്റൊരു യൂറോപ്യന്‍ രാജ്യം

  
backup
October 03 2023 | 04:10 AM

european-country-has-created-a-great-opportunity-for-indian-students

യു.കെയും ജര്‍മ്മനിയുമല്ല; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വമ്പന്‍ അവസരമൊരുക്കി മറ്റൊരു യൂറോപ്യന്‍ രാജ്യം

സമീപ കാലത്തായി വിദേശ പഠന മേഖലയില്‍ പുതിയ ട്രെന്‍ഡുകള്‍ രൂപപ്പെട്ട് വരികയാണ്. ഒരു കാലത്ത് യു.കെ, യു.എസ്.എ, കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലേക്കായിരുന്നു ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റം ഏറ്റവും കൂടുതല്‍ നടന്നിരുന്നത്. എന്നാല്‍ മാറി വരുന്ന സാഹചര്യങ്ങളില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നതാണ് ഇപ്പോഴുള്ള ട്രെന്‍ഡ്. യു.കെ, കാനഡ പോലുള്ള രാജ്യങ്ങളിലെ കുടിയേറ്റ വിരുദ്ധ സാഹചര്യങ്ങളും യു.എസ്.എ പോലുള്ള സമ്പന്ന രാഷ്ട്രങ്ങളിലേക്ക് വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ചെലവുമൊക്കെയാണ് മലയാളികളടക്കമുള്ളവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

അത്തരത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ സ്റ്റഡി ഡെസ്റ്റിനേഷനുകളില്‍ ഇടംപിടിച്ച പ്രധാനപ്പെട്ട രാജ്യമാണ് നെതര്‍ലാന്റ്‌സ്. ലോകോത്തര നിലവാരമുള്ള കലാലയങ്ങളും, സാമ്പത്തക ഭദ്രതയും, തൊഴിലവസരങ്ങളും, പഠന സമ്പ്രദായവുമൊക്കെയാണ് പലരെയും നെതര്‍ലാന്റ്‌സിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍.

എന്തുകൊണ്ട് നെതര്‍ലാന്റ്‌സ്?
യൂറോപ്യന്‍ യൂണിയനിലെ പ്രധാനപ്പെട്ട രാജ്യമാണ് നെതര്‍ലാന്റ്‌സ്. ജര്‍മ്മനി, ബെല്‍ജിയം തുടങ്ങി യൂറോപ്പിലെ പല പ്രമുഖ രാജ്യങ്ങളുമായും സഹകരണമുള്ള രാജ്യമായത് കൊണ്ട് തന്നെ നെതര്‍ലാന്റില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കരിയറിനും ജോലി സാധ്യതകള്‍ക്കും വമ്പിച്ച അവസരമാണ് ലഭിക്കുന്നത്.

യൂണിവേഴ്‌സിറ്റികള്‍
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളാണ് നെതര്‍ലാന്റ്‌സില്‍ സ്ഥിതി ചെയ്യുന്നത്. വൈവിദ്യമായ പഠന കോഴ്‌സുകള്‍ക്കും, ഫാക്കല്‍റ്റികള്‍ക്കും, ഗവേഷണ സ്ഥാപനങ്ങള്‍ക്കും പേരുകേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാണിവ. കൂട്ടത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു വസ്തുത യൂണിവേഴ്‌സിറ്റികളുടെ പഠന രീതിയാണ്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രോഗ്രാമുകള്‍ നിലവിലുള്ള യൂണിവേഴ്‌സിറ്റികള്‍ നെതര്‍ലാന്റിലുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം ആളുകളും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. ഇത് ഇന്ത്യയില്‍ നിന്നടക്കം രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് വമ്പിച്ച അവസരമാണ് മുന്നോട്ട് വെക്കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അവരുടെ മാതൃഭാഷയിലാണ് നല്ലൊരു ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം നടത്തുക. ഇത് ഇന്ത്യക്കാരുടെ വിദേശ പഠന സാധ്യതകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. ഏകദേശം 2000 ത്തിന് മുകളില്‍ ഇംഗ്ലീഷ് അധിഷ്ഠിത പ്രോഗ്രാമുകള്‍ ഡച്ച് സര്‍വ്വകലാശാലകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാം, ഇറാസ്മസ് കോളജ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി കോളജ് ഫ്രെയ്‌സ് ലാന്‍, ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി കോളജ്, യൂണിവേഴ്‌സിറ്റി കോളജ് ഗ്രോനിഗന്‍ എന്നിവയാണ് നെതര്‍ലാന്റിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

വളരുന്ന സമ്പദ് വ്യവസ്ഥ

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഡച്ചുകാര്‍ക്കുള്ളത്. ലോക സമ്പദ് വ്യവസ്ഥയില്‍ 18ാമത് നില്‍ക്കുന്ന രാജ്യമായത് കൊണ്ടുതന്നെ വമ്പിച്ച തൊഴില്‍ അവസരങ്ങളാണ് നെതര്‍ലാന്റ് മുന്നോട്ട് വെക്കുന്നത്. യൂണിലീവര്‍, ഷെല്‍, ഫിലിപ്‌സ്, കെ.എല്‍.എം, ഐ.എന്‍.ജി തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകള്‍ നെതര്‍ലാന്റ്‌സിന്റേതാണ്. കാര്‍ഷിക മേഖല, ഡിസൈന്‍, ലോജിസ്റ്റിക്‌സ്, എനര്‍ജി, ടെക്, എഞ്ചിനീയറിങ് മേഖലകളിലെല്ലാം തന്നെ വമ്പിച്ച തൊഴിലവസരമാണ് നെതര്‍ലാന്റ്‌സ് വാഗ്ദാനം ചെയ്യുന്നത്.

പി.ആറും താമസച്ചെലവും
വിദ്യാഭ്യാസ മേഖലയിലെ മികവിന് പുറമെ നെതര്‍ലാന്റ്‌സിലേക്ക് വിമാനം കയറാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് വിസ നിയമങ്ങളിലെ സുതാര്യത. കൂടാതെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും ട്യൂഷന്‍ ഫീസുമാണ് നെതര്‍ലാന്റ്‌സിന്റെ മറ്റൊരു മികവ്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി ജോലി കണ്ടെത്തുന്നതിന്, ബിരുദം നേടി ബിസിനസ് തുടങ്ങുന്നതിനോ വേണ്ടി ഒരു വര്‍ഷത്തിനുള്ളില്‍ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നുണ്ട്.

ഇക്കാരണങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ഥികളെ നെതര്‍ലാന്റ്‌സിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഇവക്ക് പുറമെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും, ഡച്ചുകാര്‍ക്ക് കുടിയേറ്റക്കാരോടുള്ള തുറന്ന സമീപനവും വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  4 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  4 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  4 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  4 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  4 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  4 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  4 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  4 days ago