HOME
DETAILS
MAL
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍
backup
August 26 2016 | 02:08 AM
ചെറുതോണി; ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ ഇടുക്കി പൊലിസ് അറസ്റ്റ് ചെയ്തു.എറണാകുളം ചെറായി സ്വദേശി മനോജ് ശാന്തി എന്നപെരില് അറിയപ്പെടുന്ന രണന്‍സണ്‍(37)നെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ കോട്ടയം പാമ്പാടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2014ല്‍ വാഴത്തോപ്പ് ക്ഷേത്രത്തില്‍ ശാന്തിയായി ജോലിചെയ്യുന്നിടയില് ദേവസ്വംബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ ജോലി വാഗ്ദാനം നടത്തി ലക്ഷങ്ങളാണ് പലരില്‍ നിന്ന് തട്ടിയെടുത്തത്. കൊല്ലം ചെമ്പകശ്ശേരിയില്‍ വാടക വീട്ടില്‍ നിന്നാണ് ഇയാളെ ഇടുക്കി എസ്.ഐ വിനോദ്കുമാര്ന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."