അധ്യാപക-സര്‍വീസ് സംഘടന വാഹനപ്രചാരണ ജാഥ
തൊടുപുഴ: സെപ്തംബര്‍ രണ്ടിന്റെ ദേശീയപണിമുടക്കിന്റെ പ്രചാരണാര്‍ഥം അധ്യാപക-സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള ജില്ലാ വാഹനപ്രചാരണജാഥ ഇന്ന് ആരംഭിക്കും.
സംയുക്തസമരസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജാഥ തൊടുപുഴയില്‍നിന്നാണ് പര്യടനം ആരംഭിക്കുന്നത്.
ആദ്യദിവസം പൈനാവ്, കുയിലിമല, കട്ടപ്പന, കുമളി എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. നാളെ നെടുങ്കണ്ടത്തുനിന്ന് പര്യടനമാരംഭിച്ച് രാജാക്കാട്, ദേവികളും എന്നിവിടങ്ങള്‍ പിന്നിട്ട് അടിമാലിയില്‍ സമാപിക്കും.
കെജിഒ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ വിജയന്‍ ക്യാപ്ടനും എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുശീല വൈസ് ക്യാപ്ടനും ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി ബിനില്‍ മാനേജരും പി കെ സുധാകരന്‍, എം ജി ശ്രീകാന്ത് എന്നിവര്‍ സ്ഥിരാംഗങ്ങളുമായുള്ള ജാഥയാണ് സമരസന്ദേശവുമായി പര്യടനം നടത്തുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."