കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, സുനില്‍കുമാര്‍ റിമാന്‍ഡില്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
ബാങ്കിലെ ജീവനക്കാരായ ബിജു കരീം, ജില്‍സ്, റെജി എം അനില്‍കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ സെഷന്‍സ് കോടതി തള്ളിയത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കിയ ബാങ്ക് മുന്‍ സെക്രട്ടറിയും ഒന്നാം പ്രതിയുമായ സുനില്‍ കുമാറിനെ 24 വരെ റിമാന്‍ഡ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും അതിന് കോടതിയെ സമീപിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
300 കോടിയുടെ വായ്പാ തട്ടിപ്പില്‍ നാടുവിട്ടെന്ന് സംശയിക്കുന്ന ഇടനിലക്കാരന് കിരണ്‍ ആന്ധ്രയിലുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കിരണ്‍ ഒളിവില്‍ പോകാനുപയോഗിച്ചത് ഇരിങ്ങാലക്കുട സ്വദേശിയുടെ റെന്റ് എ കാര്‍ ആണ്. കാര്‍ നല്‍കിയയാളെ ചോദ്യം ചെയ്തെങ്കിലും യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. മുന്‍ പരിചയത്തില്‍ നല്കിയ വാഹനം വാളയാറില്‍ നിന്നു കണ്ടെടുത്തു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം 23 കോടി എത്തിയതായി കണ്ടെത്തിയിരുന്നു. പൊലിസ് തിരയുന്ന മറ്റു പ്രതികള്‍ തൃശൂരിലും പരിസരങ്ങളിലുമുണ്ടെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."