റോഡരികില്‍ ബൈക്കിലിരുന്ന് ഫോണില്‍ സംസാരിച്ചതിന് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു പൊലിസ്; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍, പുലിവാല് പിടിച്ച് പൊലിസ്
മലപ്പുറം: കാളികാവിലെ റോഡരികില്‍ ബൈക്കിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു വെന്തോടംപടിയിലെ വീരാന്‍ കുട്ടി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ചാണ് പൊലിസ് വാഹനം തടഞ്ഞു.സ്‌കൂട്ടര്‍ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ കൊണ്ട് എത്തിച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കിയില്ല. പിഴ കോടതിയില്‍ അടക്കാമെന്ന വാദവും പൊലീസ് പരിഗണിച്ചില്ല. എന്നാല്‍ പൊലിസിന്റെ ഈ നടപടിക്കെതിരെ വിവരാവകാശ പ്രവര്‍ത്തകനായ വീരാന്‍ കുട്ടി കോടതിയെ സമീപിച്ചു.
വാഹനം പിടിച്ചെടുത്തതിന് നല്‍കിയ റസീപ്റ്റുമായി വിവരാവകാശ പ്രവര്‍ത്തകന്‍ ചൊവ്വാഴ്ച കോടതിയെ സമീപിച്ചു. എന്നാല്‍ ആ റസീപ്റ്റാണ് പൊലീസിന് തന്നെ തലവേദനയായി മാറിയിട്ടുള്ളത്. റസീപ്റ്റില്‍ വണ്ടി പിടിച്ചെടുത്തതിന് കാരണവും നിയമ നടപടി പ്രകാരമുള്ള വകുപ്പും കാണിച്ചിട്ടില്ല. അനധികൃതമായി വാഹനം പൊലീസ് പിടിച്ച് വെച്ചിരിക്കുകയാണെന്നാണ് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. വാഹനം പിടിച്ചെടുക്കുന്നതിനുള്ള നിയമ നടപടികളൊന്നും തന്നെ പൊലീസ് പാലിച്ചിട്ടില്ലെന്നും വീരാന്‍ കുട്ടി പറഞ്ഞു.
വാഹനം പിടിച്ചെടുക്കുന്നതിന് വ്യക്തമായ കാരണവും നിയമലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് ഉടമക്ക് നോട്ടീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും പാലിക്കാതെ തെറി വിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ എന്നതിനാല്‍ വൈരാഗ്യം തീര്‍ക്കാനാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വീരാന്‍ കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."