'ക്രമക്കേട് 2011 മുതല്‍; കരുവന്നൂരിലെ പ്രശ്‌ന പരിഹാരത്തിനു 50 കോടി ഉടനെന്ന് മന്ത്രി വാസവന്‍
'ക്രമക്കേട് 2011 മുതല്‍; കരുവന്നൂരിലെ പ്രശ്‌ന പരിഹാരത്തിനു 50 കോടി ഉടനെന്ന് മന്ത്രി വാസവന്‍
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതികരണവുമായി സഹകരണ മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപര്‍ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ നടപടിയെടുക്കുമെന്നും സമയ പരിധി നിശ്ചയിക്കാതെ തന്നെ പണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കരുവന്നൂരില്‍ 2011 മുതല്‍ ക്രമക്കേടുണ്ടെന്നു മന്ത്രി പറഞ്ഞു.
നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. അമ്പതിനായിരത്തില്‍ താഴെയുള്ള നിക്ഷേപം ഉടന്‍ തിരികെ നല്‍കും. ഒരു ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് അമ്പതിനായിരം രൂപ തിരികെ നല്‍കും. കരുവന്നൂരില്‍ 506 കോടിയിലേറെ രൂപ തിരികെ കിട്ടാനുണ്ട്. നിലവിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ 50 കോടി രൂപ ഉടന്‍ കണ്ടെത്തും. കരുവന്നൂര്‍ ബാങ്കിനു വസ്തു ആസ്തിയുണ്ട്. ഇതു പണയപ്പെടുത്താനാകും. ഇഡി ആധാരം കൊണ്ടു പോയത് ബാങ്കിനെ ബാധിച്ചുവെന്നു വാസവന്‍ ആവര്‍ത്തിച്ചു. 184.2 കോടി രൂപ തിരികെ അടയ്ക്കാന്‍ വായ്പയെടുത്ത സാധാരണക്കാര്‍ തയ്യാറാണ്. പക്ഷേ ആധാരം കൈമാറാത്തതിനാല്‍ ഈ തുക ലഭിക്കുന്നില്ല.
കരുവന്നൂരിലെ പ്രതിസന്ധി മറികടക്കാന്‍ കേരള ബാങ്കില്‍ നിന്ന് 12 കോടി രൂപ കൊടുക്കുമെന്നും കേരള ബാങ്കില്‍ കരവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച പണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 206 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത്. ആളുകളുടെ നിക്ഷേപങ്ങള്‍ പൂര്‍ണമായി കൊടുത്ത് തീര്‍ക്കും. കേരള ബാങ്കില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്കിലെ ചുമതലക്കാരനയി നിയോഗിക്കും. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 5 കോടി രൂപ കരുവന്നൂര്‍ ബാങ്കിന് കൊടുക്കും. സഹകരണ ബാങ്കുകളില്‍ ആഴ്ചയില്‍ ഓഡിറ്റ് നടത്തുമെന്നും കരുവന്നൂര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."