ഉള്ളത് ഒരൊറ്റ മോഡല്‍; എന്നിട്ടും വില്പനയില് പിന്നിലാവാതെ ഈ ഇലക്ട്രിക്ക് സ്കൂട്ടര്‍
ഇന്ത്യന്‍ ടൂവീലര്‍ ബ്രാന്‍ഡായ ടി.വി.എസ് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്ന തങ്ങളുടെ ഒരേയൊരു ഇ.വി സ്കൂട്ടറാണ് ഐക്യൂബ്. ശക്തമായ മത്സരം നടക്കുന്ന ഉന്ത്യന്‍ ഇലക്ട്രിക്ക് സ്കൂട്ടര്‍ വിപണിയില്‍ ഒരൊറ്റ മോഡല്‍ മാത്രം വെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവിഎസ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2 ലക്ഷം ഐക്യൂബ് യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ടിവിഎസ് ഐക്യൂബിനെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചത്.
ആദ്യത്തെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ 35 മാസം സമയമെടുത്ത കമ്പനിക്ക് പിന്നീടുള്ള ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ വെറും 10 മാസത്തില്‍ താഴെ മാത്രം സമയമെ വേണ്ടി വന്നുള്ളൂ.കഴിഞ്ഞ മാസം മാത്രം 2,356 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. പുറത്തിറക്കിയതിന് പിന്നാലെ പ്രസ്തുത സ്കൂട്ടറിന്റെ റേഞ്ചും ഫീച്ചറുകളും കമ്പനി അപ്ഡേറ്റ് ചെയ്തിരുന്നു. ഇതോടെയാണ് വാഹനത്തിന്റെ വില്‍പ്പന വര്‍ദ്ധിച്ചത്.
ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നി മൂന്ന് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറങ്ങുന്നത്. ഒറ്റച്ചാര്‍ജില്‍ 140 കിലോമീറ്ററോളം റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്.
2023 ജൂണ്‍ ഒന്നിന് മുമ്പ് ഈ ടിവിഎസ് ഐക്യൂബിന് 98,564 രൂപയും ഐക്യൂബ് Sന് 108,690 രൂപയുമായിരുന്നു ഡല്റിയിലെ ഓണ്‍റോഡ് വില. ഫെയിം II സബ്സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ഐക്യൂബ്, ഐക്യൂബ് S എന്നിവക്ക് 117,000 രൂപയ്ക്കും 124,000 രൂപയ്ക്കും ഇടയിലാണ് ഡല്‍ഹി ഓണ്‍റോഡ് വില.
Content Highlights:tvs iqube electric scooter sales details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."