ദര്‍ശനം ഓണ്‍ലൈന്‍ വായന മുറിയുടെ 800ാം ദിനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള 17 എഴുത്തുകാരുടെ കഥകള്‍ പ്രസിദ്ധീകരിക്കുന്നു
ദര്‍ശനം ഓണ്‍ലൈന്‍ വായന മുറിയുടെ 800ാം ദിനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള 17 എഴുത്തുകാരുടെ കഥകള്‍ പ്രസിദ്ധീകരിക്കുന്നു.എഴുത്തുകാരും വായനക്കാരും നിരൂപകരും ഒരേ വേദിയില്‍ ഒത്തുകൂടുന്ന പരിപാടി ഒക്ടോബര്‍ 24 തിങ്കള്‍ രാവിലെ 10.30 ന് കാളാണ്ടിത്താഴം ദര്‍ശനം എം.എന്‍ സത്യാര്‍ത്ഥി ഹാളില്‍ വച്ചാണ് നടക്കുന്നത്. പ്രമുഖ എഴുത്തുകാരന്‍ സുബാഷ് ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
2020 ആഗസ്റ്റ് 15 ന് കേരളത്തിലും, 2020 നവംമ്പര്‍ 1 ന് അമേരിക്കയിലും കാനഡയിലും ആരംഭിച്ച രണ്ടു വായനാമുറികളും ഉള്‍പ്പടെ 17 വാട്ട്‌സ്ആപ്പ് വായനാമുറികളിലും ഫേസ്ബുക്കിലുമായി 4000 ല്‍ പരം പേര്‍ വായിക്കുന്നു.
പ്രസിദ്ധീകരിച്ച കൃതികളില്‍ ചിലത്
അപ്പൂപ്പന്‍ മരവും ആകാശ പൂക്കളും ( കെ വി മോഹന്‍കുമാര്‍ ),
രഹസ്യ പോലീസ് ( സക്കറിയ ),
സിംഗപ്പൂരിലെ പക്ഷികള്‍ ( കെ വി അഷ്ടമൂര്‍ത്തി),
സത്രം ( ടി പത്മനാഭന്‍),
വെളുത്ത ബാബുവും ആത്മഭാഷണങ്ങളും ( മാധവിക്കുട്ടി ),
രാച്ചുക്ക് ( സി അനൂപ്),
പുഴ കൊണ്ടുപോയ ചാക്കുകെട്ട് ( പി കെ ഗോപി),
സിംഗപ്പൂര്‍( സന്തോഷ് ഏച്ചിക്കാനം),
ഓരോ എഴുത്തുകാരിയുടെ ഉള്ളിലും( സാറ ജോസഫ്),
അമ്മക്കുറിപ്പുകള്‍ ( ഗ്രേസി),
അകത്തളങ്ങള്‍( കെ പി സുധീര),
കഴിഞ്ഞ കാലം കൊഴിഞ്ഞ വ്യക്തികള്‍ ( തായാട്ട് ബാലന്‍ ),
ഇനി ചിന്നമ്മു പറയട്ടെ ( ഖദീജ മുംതാസ്),
വായിച്ചാലും തീരാത്ത പുസ്തകം ( എസ് ശിവദാസ്),
പാലമില്ലാത്ത പുഴ ( മാനസി).
976 പേര്‍ സമ്മാനാര്‍ഹരായിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്‍മാര്‍ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകങ്ങളാണ് സമ്മാനങ്ങളായി നല്കുന്നത്. ദര്‍ശനം ഗ്രന്ഥശാല ആയതിനാല്‍ മുഖവിലയുടെ 33.33 ശതമാനം കിഴിവില്‍ പുസ്തകങ്ങള്‍ ലഭിക്കും. എന്നിരുന്നാലും ഒരു ലക്ഷത്തിനു മേല്‍ തുക സമ്മാനങ്ങള്‍ക്കായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."