എം.ജി സര്‍വകലാശാല കൈക്കൂലിക്കേസ്: എല്‍സിയെ പിരിച്ചുവിട്ടേക്കും
കോട്ടയം: കൈക്കൂലി കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എംജി സര്‍വകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എല്‍സിയെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനുള്ള അന്വേഷണ സമിതിയുടെ ശുപാര്‍ശ സിന്‍ഡിക്കറ്റ് അംഗീകരിച്ചു.
തുടര്‍നടപടിക്ക് വിസിയെ ചുമതലപ്പെടുത്തി. എംജിയിലെ നാലംഗ സിന്‍ഡിക്കറ്റ് കമ്മിഷന്, റജിസ്ട്രാര്‍, ജോയിന്റ് റജിസ്ട്രാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. എല്‍സി മുന്‍പും ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാറുന്നതിനായി തിരുവല്ലാ സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് പലതവണയായി ഒരു ലക്ഷം രൂപയിലധികം കൈപ്പറ്റിയെന്നാണ് എല്‍സിക്കെതിരായ കേസ്.സര്‍വകലാശാലയില്‍ വെച്ച് തന്നെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29 നാണ് എല്‍സിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."