മോഷണശ്രമമെന്ന് സംശയം: രണ്ടുപേര്‍ കസ്റ്റഡിയില്‍
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ മുന്‍ മോഷണക്കേസുകളിലെ മൂന്നുപ്രതികളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കൂവപ്പിള്ളി ഞൊടിയാപ്പിള്ളില്‍ ജോമേഷ്(28), കുടയത്തൂര്‍ ഇടയ്ക്കാട്ട് അനൂപ്, ഒളമറ്റം മുണ്ടയ്ക്കല്‍ മഹേഷ് എന്നിവരാണ് പിടിയിലായത്.
പൊലിസ് ബുധനാഴ്ച നടത്തിയ പട്രോളിങിനിടെയാണ് ഇവര്‍ കുടുങ്ങിയത്. രാത്രി പന്ത്രണ്ടോടെ കോതായിക്കുന്ന് ഭാഗത്ത് വെച്ച് ഡി.വൈ.എസ്.പി എന്‍.എന്‍ പ്രസാദ്, സി .ഐ എന്‍.ജി ശ്രീമോന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ വി ജയകുമാര്‍ എന്നിവരും ഷാഡോ പൊലിസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
പട്രോളിങിനിടെ പൊലിസിനെ കണ്ട് ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. മുന്‍പ് മോഷണം, കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. മോഷണത്തിനൊരുങ്ങിയാണ് ഇവര്‍ എത്തിയതെന്ന് പൊലിസ് സംശയിക്കുന്നു. ജോമേഷ് ആറോളം മോഷണകേസുകളിലും അനൂപ് ഒരു കഞ്ചാവു കേസിലും പ്രതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."