HOME
DETAILS
MAL
പീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് സസ്പെന്ഷന്
backup
October 22 2022 | 16:10 PM
തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് സസ്പെന്ഷന്. കെ.പി.സി.സി അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് സസ്പെന്ഷന്.
എം.എല്‍.എയ്ക്കെതിരായ തുടര്‍ നടപടികള്‍ കോടതി വിധിക്ക് ശേഷം ഉണ്ടാവുമെന്ന് കെ.പി.സി.സി അറിയിച്ചു.എം.എല്‍.എയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് വി.ഡി സതീശന് ഇന്നലെ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തില്ലെന്നും മറ്റൊരു ഇടപെടലും നടത്തില്ലെന്നും വി.ഡി സതീശന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുന്നുവെന്നും ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എല്‍ദോസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."