HOME
DETAILS
MAL
ഹിമാചലില്‍ ഉരുള്‍പൊട്ടല്‍: മണ്ണിനടിയില്‍ നിന്ന് വാഹനങ്ങള്‍ കണ്ടെടുത്തു, നിരവധി പേര്‍ അകപ്പെട്ടോയെന്ന് സംശയം
backup
August 11 2021 | 09:08 AM
ഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗറിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മണ്ണിലടിയിലായതായി സംശയം. മണ്ണിനടിയില്‍ നിന്ന് നിരവധി വാഹനങ്ങള്‍ കണ്ടെത്തിയതോടെയാണ് ആളുകള്‍ അടിയിലായെന്ന സംശയം ശക്തമായത്.
റെക്കോങ് പിയോ- ഷിംല ഹൈവേയില്‍ കിന്നൗരില്‍ ഉച്ചയ്ക്ക് 12.45 ഓടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഒരു ട്രെക്ക്, സംസ്ഥാന സര്‍ക്കാര്‍ ബസ്, മറ്റു വാഹനങ്ങള്‍ മണ്ണിടനടിയിലായെന്നാണ് വിവരം. ബസില്‍ 40 പേര്‍ ഉണ്ടായിരുന്നു.
പ്രദേശത്ത് ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."