വിഷ്ണുപ്രിയയെ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കത്തി ശ്യാംജിത്ത് സ്വയം നിര്‍മിച്ചത്
പാനൂര്‍ (കണ്ണൂര്‍): പാനൂര്‍ മൊകേരി വള്ള്യായിയില്‍ വിഷ്ണുപ്രിയ(23)യുടെ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച ആയുധങ്ങളും വസ്ത്രങ്ങളും ശ്യാംജിത്തുമായുള്ള തെളിവെടുപ്പിനിടെയാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാനനന്തേരിയിലെ അങ്ങാടിക്കുളത്തില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കൊലക്കുപയോഗിച്ച കത്തി താന്‍ സ്വയം നിര്‍മിച്ചതാണെന്നും ശ്യാംജിത്ത് പൊലിസിനോട് പറഞ്ഞു. ഇതിനുപയോഗിച്ച മെഷീന് വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ചുറ്റിക കത്തി അരം ആ സമയത്ത് ഉപയോഗിച്ചിരുന്ന ജീന്‍സ് കറുത്ത ടീ ഷര്‍ട്ട്, ഷൂ, കത്തിയുണ്ടാക്കുന്ന ഉപകരണത്തിന്റെ ചാര്‍ജര്‍ എന്നിവയാണ് കുളത്തില്‍ നിന്ന് കണ്ടെടുത്ത ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. ബാഗിനുള്ളില്‍ വെട്ടുകല്ലിട്ട് കുളത്തില്‍ എറിയുകയായിരുന്നു. കൂത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്യാജിത്തുമായി തെളിവെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മുഖംമൂടി ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസി മൊഴി നല്കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശ്യാംജിത്തിനെ പിടികൂടി. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."