സംയോജിത രാജ്യാന്തര ട്രേഡ് ഫ്‌ളോ സംവിധാനത്തിന് തുടക്കം കുറിച്ച് ഐബിഎംസി
ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കും.
അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ് ട്രേഡ് ഫ്‌ളോ സേവന ദാതാക്കളായ യുഎഇ ആസ്ഥാനമായ ഐബിഎംസി നൂതന സംയോജിത രാജ്യാന്തര ട്രേഡ് ഫ്‌ളോ സംവിധാനത്തിന് തുടക്കം കുറിച്ചു. ഫെഡറല്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ജനറലും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാനുമായ ഹുമൈദ് ബിന്‍ സാലം ഉദ്ഘാടനം ചെയ്തു. യുഎഇയിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആഗോള സാമ്പത്തിക ശാക്തീകരണ സംരംഭമായ ഐബിഎംസി ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹാമിദ് സന്നിഹിതനായിരുന്നു. ഗ്രൂപ് സിഇഒയും ഐബിഎംസി എംഡിയുമായ സജിത് കുമാര്‍ പി.കെ, പാപുവ ന്യൂഗ്വിനിയ വാണിജ്യ-വ്യവസായ മന്ത്രി ഹെന്റി ജോണ്‍സ് അമൂലി എംപി തുടങ്ങിയവരും; പാപുവ ന്യൂഗ്വിനിയിലെ മന്ത്രിമാര്‍, അംബാസഡര്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, പ്രത്യേക അതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമാരംഭ ചടങ്ങ്. ഇന്റര്‍നാഷണല്‍ ഇന്റഗ്രേറ്റഡ് ട്രേഡ് ഫ്‌ളോ സിസ്റ്റത്തെ കുറിച്ച് സജിത് കുമാര്‍ വിശദമായ അവതരണം നിര്‍വഹിച്ചു.
30ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും നയതന്ത്ര പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.
നൂറിലധികം രാജ്യങ്ങളെയും 30ലധികം പ്രൊജക്റ്റുകളെയും ബന്ധിപ്പിച്ച് സമ്പദ് വ്യവസ്ഥകളെയും വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും പിന്തുണച്ച് ശാക്തീകരിക്കാനുള്ള നൂതന വേദിയാണ് ഐബിഎംസിയുടെ നൂതന സംയോജിത രാജ്യാന്തര ട്രേഡ് ഫ്‌ളോ സിസ്റ്റം.
അബുദാബി എമിറേറ്റ്‌സ് പാലസില്‍ മന്ത്രിമാരും നയതന്ത്ര വിദഗ്ധരും എംഎന്‍സി കമ്പനി പ്രതിനിധികളും വന്‍കിട കോര്‍പറേറ്റുകളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വര്‍ണാഭ ചടങ്ങിലാണ് ഐബിഎംസി വിഷന്‍ 2025ന്റെ ഭാഗമായ പ്രൊജക്റ്റിന് തുടക്കം കുറിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ ഇതര മേഖലയില്‍ വളര്‍ച്ച ഊര്‍ജിതപ്പെടുത്താനും ചെറുകിട-ഇടത്തരം സംരംഭങ്ങ(എസ്എംഇകള്‍)ളെയും വന്‍കിട-ഇടത്തരം കോര്‍പറേറ്റുകളെയും എംഎന്‍സികളെയും മികച്ച വ്യാവസായിക പ്രായോഗികത ഉപയോഗിച്ച് രാജ്യാന്തര വിപണികളിലേക്ക് കടന്നു ചെല്ലാന്‍ പ്രാപ്യമാക്കാനും സഹായിക്കുന്നതാണിത്.
ആഗോള പങ്കാളികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ അന്തര്‍ദേശീയ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് കാര്യക്ഷമമായ അഞ്ചു ഘട്ട കോംപ്‌ളയന്‍സ് പ്രൊസീജറും ഇതില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. വ്യവസായ സംയോജിത ഇന്റര്‍നാഷനല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റത്തിലേക്ക് ഇതിനകം 15ലധികം കോര്‍പറേഷനുകള്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
വിഷന്‍ 2025ന്റെ ഭാഗമായി സ്റ്റോക്കുകള്‍ക്കും ചരക്കുകള്‍ക്കും കറന്‍സികള്‍ക്കുമായി ഐബിഎംസി ഒരു ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കും. ഇത് യുഎഇയില്‍ നിന്നുള്ള വേിട്ടൊരു മാതൃകയായിരിക്കും. ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്ക്, കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് പ്‌ളാറ്റ്‌ഫോം ഉപയോഗിച്ച് കയറ്റുമതി, ഇറക്കുമതി, പുനര്‍ കയറ്റുമതി എന്നിവ വര്‍ധിപ്പിക്കാന്‍ ഇരട്ട ലിസ്റ്റിംഗിനും ചരക്ക് ലിസ്റ്റിംഗിനും പ്രയോജനപ്രദമായ രൂപകല്‍പനയാണ് ഇതിനുള്ളത്.
സ്വര്‍ണ വ്യവസായത്തില്‍ നിന്നും ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റത്തിലേക്ക് ആദ്യമായി പ്രവേശിച്ച രാജ്യമാണ് പാപുവ ന്യൂ ഗ്വിനിയ. ഇവി വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ കോര്‍പറേഷനാണ് ഹമ്മിംഗ് ബേര്‍ഡ് ഇവി യുഎസ്എ. തുടര്‍ന്ന്, കാര്‍ബണ്‍ ക്രെഡിറ്റില്‍ നിന്നുള്ള സസ്റ്റയ്‌നോളജി സ്ഥാപനം പിടിച്ചിരിക്കുന്നു.
ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റം ഭാവിയിലെ എക്‌സ്‌ചേഞ്ച് ഉപയോഗം സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ കോര്‍പറേറ്റുകളെ ഒരുക്കിയെടുക്കും. അങ്ങനെ, അവരുടെ അന്താരാഷ്ട്ര ബിസിനസ്സ് ശേഷികള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
''വിവിധ കോര്‍പറേറ്റ് അവബോധ, ശാക്തീകരണ പരിപാടികളിലൂടെയും സംവിധാനങ്ങളിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ മള്‍ട്ടി നാഷണല്‍, ലിസ്റ്റഡ് കമ്പനികള്‍ വരെയുള്ള എല്ലാ ക്‌ളാസുകളിലെയും ബിസിനസുകളെ പിന്തുണക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐബിഎംസി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യവുമായി ഇത് ഒത്തുചേരുന്നു. കോവിഡാനന്തരം വിപണി അന്താരാഷ്ട്ര തലത്തില്‍ വിപുലീകരിക്കാന്‍ എണ്ണ ഇതര വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'' -ഐബിഎംസി ഗ്രൂപ് സിഇഒയും എംഡിയും സ്ട്രാറ്റജിസ്റ്റും ഇന്‍വെസ്റ്റ്‌മെന്റ് മാനേജരും ഇന്റര്‍നാഷണല്‍ കോംപ്‌ളയലന്‍സ് ഓഫീസറുമായ സജിത് കുമാര്‍ പി.കെ പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥകള്‍, വ്യവസായങ്ങള്‍, കോര്‍പറേറ്റുകള്‍ എന്നിവയെ രാഷ്ട്രാന്തരീയമായി തുറന്ന വിപണിയില്‍ ശാക്തീകരിക്കാന്‍ മറ്റൊരു നൂതന സംവിധാനം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഇന്‍ഡസ്ട്രിയാലിസ്റ്റ് ഗ്രൂപ് ചെയര്‍മാനും യുഎഇയിലെ സ്വകാര്യ മേഖയിലെ ഉന്നത സ്വാധീനമുള്ള വ്യക്തിത്വവുമായ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹാമിദ് പറഞ്ഞു.
സെക്ടറല്‍ കമ്പനികളുടെ രൂപവത്കരണമാണ് മറ്റൊരു സംരംഭമെന്നും, മികച്ച വ്യവസായ നടപടികളും രാജ്യാന്തര നിലവാരവും പാലിച്ച് പരിഷ്‌കൃത പ്രാക്ടീസുകളിലൂടെയും മറ്റും വികാസം കൊണ്ടുവരുമെന്നും മികച്ച സമ്പ്രദായങ്ങളും അന്തര്‍ദേശീയ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യവസായങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പരിഷ്‌കരിച്ച സമ്പ്രദായങ്ങളും നയങ്ങളും ഉപയോഗിച്ച് വ്യവസായങ്ങളെ ശാക്തീകരിക്കാന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് അധിക സഹായം നല്‍കുന്നു ഈ സംരംഭമെന്ന് ഹുമൈദ് ബിന്‍ സാലം പറഞ്ഞു.
അഞ്ച് വര്‍ഷത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐബിഎംസി യുഎഇയിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള മുന്‍നിര സംവിധാനമായ ഇന്‍ഡസ്ട്രീസ് ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ഫ്‌ളോ സിസ്റ്റം തുടക്കം കുറിച്ച് ഇപ്പോള്‍ നടപ്പാക്കല്‍ ഘട്ടത്തിലേക്ക് കടക്കുകയാണ്. സജിത് കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര ടീമിനെ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ചിട്ടപ്പെടുത്തി നടപ്പാക്കിയിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ പരിശ്രമത്തിലുള്ള ഐബിഎംസി വിഷന്‍ 2022 പ്രൊജക്റ്റ് സ്ട്രക്ചറിംഗ് ഘട്ടം 2017 ല്‍ ആരംഭിച്ച് 2022 ഡിസംബറില്‍ വിജയകരമായി സമാപിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഇതര മേഖലകളുടെ വൈവിധ്യവത്കരണം പ്രാഥമികമായി യുഎഇ വഴി ഈ പ്രൊജക്റ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. വ്യാപാരികളും നിക്ഷേപകരും ഉള്‍പ്പെടെയുള്ള ആഗോള ബിസിനസ് സമൂഹത്തിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സുപ്രധാന അവസരങ്ങള്‍ വ്യാപിപ്പിക്കുകയെന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും മുതല്‍ മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകള്‍ വരെയുള്ള വിപുലമായ സ്‌പെക്ട്രത്തില്‍ പെട്ട ബിസിനസുകളെ ശാക്തീകരിക്കാന്‍ ഐബിഎംസി തന്ത്രപരവും നൂതനവുമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ബിസിനസ്, വ്യാപാരം, നിക്ഷേപ വൈവിധ്യവത്കരണം എന്നിവക്ക് വ്യത്യസ്ത അവസരങ്ങള്‍ നല്‍കാന്‍ ഇതിലൂടെ ശ്രമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."