മൂന്നാറില്‍ ടൂറിസം വകുപ്പിന്റെ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു
മൂന്നാര്‍: ജില്ലാ ടൂറിസം വകുപ്പിന്റെ പാര്‍ക്ക് മൂന്നാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രന് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ ജി. ആര്. ഗോകുല്‍ നാടമുറിച്ചു.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് അല്പസമയം വിശ്രമിച്ച് കുട്ടികളെ കളിപ്പിക്കുന്നതിനാണ് പഴയ മൂന്നാറില്‍ പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട ് 10 വരെ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനുള്ളില്‍ സൗജന്യമായി പ്രവേശിക്കാം. കുട്ടികള്‍ക്കായി ആര്‍ട്ടിഫിഷന്‍ വാള്ക്ലൈമ്പിങ് സിപ്ലൈന്‍, അക്വാ സോര്‍ബിങ്, ലാന്‍ഡ് സോര്‍ബിങ്, റിവര്‍ക്രോസിങ്, മിനി ഗോള്‍ഫ്, ട്രംപ് ലൈന്‍, പെയിന്റ് ബാള്‍ ഷൂട്ടിങ്, കയാക്കിങ്, ബോട്ടിങ്, ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍, മുതിരപ്പുഴയുടെ അരികിലൂടെ വാക്വേ എന്നിവയും ആരംഭിച്ചിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി മള്‍ട്ടി ആക്ടിവിറ്റി സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പരുപാടികളില്‍ പങ്കെടുത്തുന്നതിന് ചെറിയ തുകയാണ് ഈടാക്കുന്നത്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, ഡിറ്റിപിസി സെക്രട്ടറി ഫ്രാന്‍സീസ്, പഞ്ചാത്ത് പ്രതിനിധികളായ ആര് കറുപ്പസ്വാമി, ഗോവിന്ദസ്വാമി, വിജയകുമാര്‍, നെല്സന്, രാഷ്ട്രീയ നേതാക്കളായ കെ കെ വിജന്, സി എച്ച് ജാഫര്‍, ജീനറ്റ് കോശി സ്കറിയ, ഡി.കുമാര്‍, വിവിധ സംഘടനകളുടെ പ്രതിനിധികളായ വി വി ജോര്‍ജ്ജ്, പൊട്ടംകുളം, ജയന്, സോജന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."