വീണ്ടും കുതിച്ച് കൊവിഡ്; തൃശൂരും മലപ്പുറവും ഒപ്പത്തിനൊപ്പം; 266 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: വീണ്ടും കുതിക്കുകയാണ് കൊവിഡ്. അത് 23,500 കടന്നിരിക്കുന്നു. തൃശൂര്‍ ജില്ലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മലപ്പുറത്തെ പിന്തള്ളിയാണ് തൃശൂര്‍ മുന്നിലെത്തിയത്. 3124 പേര്, മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിനു മുകളിലാണ് രോഗികള്‍. എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രണ്ടായിരത്തിനുമുകളില്‍ രോഗികളുള്ളത്.
സമ്പര്‍ക്ക രോഗത്തിലും തൃശൂരും മലപ്പുറവും തന്നെ മുന്നില്‍. രണ്ടിടത്തും മൂവായിരത്തിനുമുകളിലാണ് രോഗികള്‍.
109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നു മാത്രം രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര് രോഗമുക്തി നേടിയപ്പോള്‍ എറണാകുളം 2024, തൃശൂര്‍ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098 ഈ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ രോഗമുക്തരായത്.
വിവിധ ജില്ലകളിലായി 4,85,480 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."