HOME
DETAILS

പട്ടയം: റവന്യൂമന്ത്രിയുടെ യുക്തിക്കു നിരക്കാത്ത പ്രസ്താവനയ്‌ക്കെതിരേ പ്രതികരിക്കാന്‍ പ്രതിപക്ഷമില്ല

  
backup
August 26 2016 | 02:08 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f


തൊടുപുഴ:  ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ജനകീയപ്രശ്‌നമായ പട്ടയ വിഷയത്തില്‍ സാമാന്യനീതിക്കും യുക്തിക്കും നിരക്കാത്ത പ്രസ്താവന റവന്യുമന്തി നടത്തിയിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പോലുമില്ല.
എക്കാലവും കര്‍ഷരെയും അവരുടെ പട്ടയ പ്രശ്‌നത്തെയും തെരഞ്ഞെടുപ്പില്‍ വോട്ടു നേടാനുള്ള ഉപാധിയായി മാത്രം കാണുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മന്ത്രിയുടെ വാക്കുകള്‍ കേട്ടില്ലെന്നു നടിക്കുമ്പോള്‍ ജനങ്ങള്‍ ഒരിക്കല്‍കൂടി വിഡ്ഢികളാക്കുകയാണ്. പതിറ്റാണ്ടുകളായി പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുന്ന കര്‍ഷക സമൂഹത്തെ കണ്ടില്ലെന്നു നടിച്ചുള്ള മന്ത്രി ഇ ചന്ദ്രശേഖരന്റെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ ബാധ്യതപ്പെട്ട രാഷ്ട്രീയകക്ഷികള്‍ മൗനം പാലിച്ചപ്പോള്‍, പട്ടയത്തിന്റെ പേരില്‍ രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി ഒരു പടി കടന്ന് മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവനയിറക്കി. ഇടുക്കി ജില്ലയില്‍ പട്ടയം ലഭിക്കാന്‍ നിലവില്‍ ചുരുക്കം അപേക്ഷകര്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് മന്ത്രി പട്ടയത്തിന്റെ പേരില്‍ ഒട്ടനവധി പീഡനങ്ങള്‍ അനുഭവിച്ചു കഴിയുന്ന പതിനായിരക്കണക്കിന് കര്‍ഷകരുടെ അവകാശങ്ങളെ ലാഘവത്തോടെ തള്ളിക്കളഞ്ഞത്.
കഴിഞ്ഞ ദിവസം ഇടുക്കി കലക്ട്രേറ്റില്‍ ജില്ലയിലെ പട്ടയ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യാനാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തിയത്. പൂര്‍ണമായും ദുരൂഹത നിറഞ്ഞ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നതുതന്നെ. മന്ത്രിയെത്തുന്ന വിവരം ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളില്‍നിന്നുപോലും മറച്ചുവച്ചു. മന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനര്‍പോലും കലക്ട്രേറ്റ് വളപ്പില്‍ ഉയര്‍ന്നത് പരിപാടിക്ക് അല്‍പസമയം മുമ്പ് മാത്രമായിരുന്നു. വിവരം എവിടെയോ ചോര്‍ന്നതോടെ സ്ഥലത്തെ മാധ്യമപ്രവര്‍ത്തകര്‍ പാഞ്ഞെത്തി. യോഗം നടക്കുന്ന ഹാളില്‍നിന്ന് പക്ഷേ അവരെ ഒഴിവാക്കിയാണ് പരിപാടികളിലേക്ക് കടന്നത്. മണിക്കൂറുകള്‍ നീണ്ട യോഗത്തിനുശേഷം മന്ത്രി യോഗവിവരങ്ങള്‍ ഏതാനും വാക്കുകളില്‍ പറഞ്ഞൊതുക്കി മാധ്യമങ്ങളെ മടക്കി.
എന്നാല്‍ ഇടുക്കിയിലെ കര്‍ഷകരില്‍ പട്ടയം ലഭിക്കാതെ അവശേഷിക്കുന്നവരുടെ ഭാവി എന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെയായിരുന്നു മന്ത്രിയുടെ മടക്കവും. യോഗത്തിന്റെ തീരുമാനമെന്തെന്ന് പത്രക്കുറിപ്പ് പുറത്തുവരും മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കള്‍ മന്ത്രിയുടെ തീരുമാനത്തെയും നിലപാടിനെയും സ്വാഗതം ചെയ്തു പത്രക്കുറിപ്പ് പുറപ്പെടുവിച്ചു.
 റവന്യു മന്ത്രിയുടെ പ്രസ്താവനയില്‍ എന്ന് പട്ടയം നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. പട്ടയ നടപടികള്‍ ഈര്‍ജിതമാക്കുമെന്ന പ്രസ്താവനയാണുണ്ടായിരുന്നത്.  ഓരോ ആറുമാസം കൂടുമ്പോള്‍ പട്ടയവിതരണ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. 1.1.1977നു മുമ്പ് കൈവശക്കാരായ കര്‍ഷകരില്‍ പട്ടയം ലഭിക്കാനുള്ളവരും റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ പട്ടയത്തിന് അര്‍ഹരായവരുടെ കെട്ടിക്കിടക്കുന്ന അപേക്ഷകളിലും പുതിയ അപേക്ഷകളിലും 1993ലെ നിയമപ്രകാരവും 1964ലെ നിയമപ്രകാരവുമുള്ള അപേക്ഷകളിലും അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പുകളില്‍ എല്‍. ഡി. എഫിനൊപ്പം നിന്നു നേട്ടം കൊയ്ത സമിതിയുടെ നിലനില്‍പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മന്ത്രിയെ അനുകൂലിച്ച് പ്രസ്താവന നല്‍കിയതെന്നാണ് ആരോപണമുയരുന്നത്.
ഇതേക്കാള്‍ പ്രസക്തമായത് മന്ത്രി നേരിട്ട് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളാണ്. ഇടുക്കിയില്‍ പട്ടയം ലഭിക്കേണ്ടവരുടെ അപേക്ഷകള്‍ നിലവില്‍ ഇല്ലെന്നാണ് മന്ത്രി പറയുന്നത്. റവന്യു, വനം വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പട്ടയത്തിന് അര്‍ഹതയുള്ളവരില്‍ ഭൂരിഭാഗത്തിനും പട്ടയം കൊടുത്തുകഴിഞ്ഞവെന്ന് മന്ത്രി പറഞ്ഞു.
അവശേഷിക്കുന്നവരുടെ അപേക്ഷയില്‍ നോട്ടീസ് അയച്ചിട്ടും ആളുകള്‍ ഓഫീസുകളില്‍ എത്തുന്നില്ല. ഈ അപേക്ഷകര്‍ സ്ഥലം വിറ്റുപോയവരോ, സ്ഥലത്തില്ലാത്തവരോ ആകാമെന്നാണ് മന്ത്രി പറയുന്നത്. ഈ നിലപാടിനെയാണ് മലയോര കര്‍ഷകരുടെ അപ്പസ്‌തോലര്‍ എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി സ്വാഗതം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  15 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago