റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍: മുഖ്യ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി
കടുത്തുരുത്തി: ഇരട്ടിപ്പിച്ച പിറവം റോഡ്-കുറുപ്പന്തറ റെയില്‍പ്പാതയുടെ പരിശോധന മുഖ്യ സുരക്ഷ കമ്മീഷണര്‍ സുദര്‍ശന്‍ നായിക്കിന്റെ നേത്യത്വത്തില്‍ നടത്തി.
പരിശോധന വിജയകരമായിരുന്നുവെന്ന് റയില്‍വേ അധിക്യതര്‍ പറഞ്ഞു. ഇന്നലെ രാവിലെ ഏഴിന് പിറവംറോഡ് റെയില്‍വേ സ്റ്റേഷനില്‍ മള്ളീയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പരിശോധന ആരംഭിച്ചത്. പരിശോധന പത്തിന് വൈക്കം റോഡ് സ്റ്റേഷനില്‍ എത്തി. ഓരോ പ്രധാനപ്പെട്ട സ്ഥങ്ങളിലും നിര്‍ത്തി മെറ്റലിന്റെ അളവും, ട്രാക്കുകളുടെ അലൈമെന്റും, ട്രാക്കിന്റെ ചരിവും പരിശോധിച്ചാണ് കുറുപ്പന്തറയില്‍ എത്തിയത്. തുടര്‍ന്ന് കുറുപ്പന്തറയില്‍ നിന്നും ഇലക്ട്രിക് എന്‍ജിനില്‍ രണ്ടു ബോഗികള്‍ ഘടിപ്പിച്ച ട്രയിന്‍ ഓടിച്ചു നോക്കി സുരക്ഷ ഉറപ്പുവരുത്തി.കണ്‍ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പഞ്ചം, ഡി.ആര്‍ഒ. പ്രകാശ് ബുട്ടാനിയ, കമലാകര റെഡ്ഡി, സിഗ്നല്‍ എന്‍ജിനീയര്‍ അജിത് കുമാര്‍ എന്നിവരും മുഖ്യ സുരക്ഷ കമ്മീഷണറോടൊപ്പമുണ്ടായിരുന്നു.
കോട്ടയം-എറണാകുളം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പിറവം റോഡ് മുതല്‍-കുറുപ്പന്തറ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ നടപടികളാണ് പൂര്‍ത്തിയായത്.
റയില്‍വേയുടെ ഓണ സമ്മാനമായി ഇരട്ടിപ്പിച്ച പാതയിലൂടെ വണ്ടി ഓടിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ അധികൃതര്‍ കരുതുന്നത്. ഇരട്ടിപ്പിച്ച പിറവം റോഡ്-കുറുപ്പന്തറ സ്റ്റേഷനുകള്‍ക്കിടയില്‍ കഴിഞ്ഞദിവസം ട്രെയിന്‍ എന്‍ജിന്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. 2005ല്‍ തുടങ്ങിയ പദ്ധതിക്ക് ആദ്യം പണ ലഭ്യതയായിരുന്നു കാരണമെങ്കില്‍ പീന്നീട് ഭൂമി വിട്ടുകിട്ടുന്നതാണ് തടസ്സമായത്. പാത ഇരട്ടിപ്പിക്കന്നതിനോടനുബന്ധിച്ച് ആപ്പാഞ്ചിറയിലും, പൊതിയിലെയും മോല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. പിറവം-കുറുപ്പന്തറ പാത ഇരട്ടിപ്പിച്ച് വണ്ടിയോടുന്നതോടെ എറണാകുളം-കായംകുളം 114 കിലോമീറ്ററില്‍ 64 കിലോമീറ്റര്‍ ഇരട്ടപ്പാതയാകും.
ഇതോടെ ഈ റൂട്ടില്‍ യാത്രക്ക് അധികം സമയം ലാഭിക്കാന്‍ കഴിയും. ചെങ്ങന്നൂര്‍-തിരുവല്ല റൂട്ടിലും ഇരട്ടിപ്പിച്ച പാതയിലും ഇതേ സമയം ട്രയിന്‍ ഓടിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."