50 ദിർഹത്തിന് പ്രകൃതി ഭംഗിയാസ്വദിച്ച് ഒമാനിലേക്കൊരു മനോഹര യാത്രയുമായി യുഎഇ; ഒക്‌ടോബർ 6 ന് ആദ്യ സർവീസ്
50 ദിർഹത്തിന് പ്രകൃതി ഭംഗിയാസ്വദിച്ച് ഒമാനിലേക്കൊരു മനോഹര യാത്രയുമായി യുഎഇ; ഒക്‌ടോബർ 6 ന് ആദ്യ സർവീസ്
റാസൽഖൈമ: 50 ദിർഹം ചെലവഴിച്ച് യുഎഇയും ഒമാനും ചേർന്ന് ഒരു അന്താരാഷ്ട്ര യാത്രയൊരുക്കുന്നു. മനോഹരമായ ഭൂപ്രകൃതി ആസ്വദിച്ചാണ് ഈ ശീതകാലത്ത് ഈ യാത്ര ചെയ്യാനാവുക. ഒമാനിലേക്ക് മുസന്ദത്തിന്റെ ഭംഗിയാസ്വദിച്ച് റാസൽഖൈമയിൽ നിന്നാണ് യാത്ര ചെയ്യാനാവുക.
ഒക്‌ടോബർ 6 മുതലാണ് മുസന്ദത്തിനും റാസൽഖൈമയ്ക്കും ഇടയിൽ പുതിയ ബസ് റൂട്ട് ആരംഭിക്കുക. ഒമാൻ സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റുമായി റാസൽഖൈമയെ ബന്ധിപ്പിച്ചാണ് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) ആദ്യത്തെ അന്താരാഷ്‌ട്ര പൊതുബസിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.
റാസൽഖൈമയിലെ പ്രധാന ബസ് സ്റ്റേഷനിൽ (അൽ ദൈത് സൗത്ത്) ബസ് സർവീസ് ആരംഭിക്കും. എമിറേറ്റ്സിലെ അൽ റാംസ്, ഷാം ഏരിയ എന്നിവിടങ്ങളിൽ രണ്ട് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. മുസന്ദം ഗവർണറേറ്റിൽ, വിലായത്ത് ഖസബിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. തിബാത്ത്, ബുഖയിലെ വിലായത്ത്, ഹാർഫ്, ഖദ ഏരിയയിൽ സ്റ്റോപ്പുകൾ ഉണ്ടാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും രണ്ട് യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
മൊത്തം യാത്രാ സമയം ഏകദേശം 3 മണിക്കൂറാണ് കണക്കാക്കുന്നത്. ഒരു വശത്തേക്കുള്ള യാത്രാ ചെലവ് 50 ദിർഹം ആണ്. RAKTA യുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, RAKBUS ആപ്ലിക്കേഷനിലും, ബസിലും ബസ് സ്റ്റേഷനിലും ബുക്ക് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."