എ.ടി.എമ്മില്‍ പണമില്ലേ; ബാങ്കുകള്‍ പിഴയടയ്ക്കണം
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ഇനി ബാങ്കുകള്‍ പിഴയടക്കേണ്ടി വരും. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ) അറിയിച്ചു.
എ.ടി.എമ്മുകളില്‍ പണം ഇല്ലാത്ത അവസ്ഥ സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കണ്ടെത്തിയതോടെയാണ് പിഴയീടാക്കല്‍ നടപടിയിലേക്ക് ആര്.ബി.ഐ കടന്നത്. ഒരു മാസത്തില്‍ 10 മണിക്കൂറിലധികം എ.ടി.എമ്മുകളില്‍ പണം ഇല്ലാതിരുന്നാല്‍ 10,000 രൂപ പിഴ ചുമത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. എ.ടി.എമ്മുകളില്‍ പണം ഇല്ലാതായാല്‍ ഉടന്‍ അധികൃതര്‍ക്ക് സന്ദേശം ലഭിക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആര്.ബി.ഐ ആവശ്യപ്പെട്ടു.
എ.ടി.എം സേവനങ്ങള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞമാസം ആര്.ബി.ഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഒരു എ.ടി.എമ്മില്‍ നിന്ന് ഒരുമാസം പരമാവധി അഞ്ചുതവണയാണ് സേവനങ്ങള്‍ സൗജന്യമായി ലഭിക്കുക. ശേഷിക്കുന്ന ഓരോ സേവനത്തിനും 21 രൂപ വരെ ഈടാക്കാനാണ് ആര്.ബി.ഐ അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."