ദുബൈ സുന്നി സെന്റര്‍ റബീഅ് ഗ്രാന്റ് സമ്മിറ്റ് സമാപിച്ചു
ദുബൈ: പുതിയ കാലത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്‌കാരിക വെല്ലുവിളികളെ മറികടക്കാനുള്ള മാര്‍ഗം പ്രവാചകാധ്യാപനങ്ങളിലേക്കും ഖുര്‍ആനിക ദര്‍ശനങ്ങളിലേക്കുമുള്ള മടക്കം മാത്രമാണ്.
മൂല്ല്യച്ചുതികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി അഭിപ്രായപ്പെട്ടു.
ദുബൈ സുന്നി സെന്റര്‍ റബീഅ് കാമ്പയിന്റെ ഭാഗമായി നടത്തിയ റബീഅ് ഗ്രാന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് ധാര്‍മ്മിക ബോധമുള്ള സാമൂഹിക സൃഷ്ടിപ്പിന് വേണ്ടിയുള്ള നിര്‍മാണാത്മകമായ പല നൂതന പദ്ധതികളും സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖിസൈസ് ഇന്ത്യന്‍ അക്കാഡമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹുദവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത പൊതുപരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയവര്‍ക്കും സുന്നി സെന്റര്‍ മെഹ്ഫിലെ റബീഅ് കലാ സാഹിത്യ മത്സരത്തിലെ ചാമ്പ്യന്മാര്‍ക്കുമുള്ള അവാര്‍ഡ് ദാനം ചടങ്ങില്‍ വെച്ച് നടന്നു.സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍, അബ്ദുല്‍ ഹകീം തങ്ങള്‍, സൂപ്പി ഹാജി കടവത്തൂര്‍, അബ്ദുല്‍ ജലീല്‍ ദാരിമി, ഹുസൈന്‍ ദാരിമി,ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്മായില്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇബ്രാഹീം ഫൈസി ചപ്പാരപ്പടവ് സ്വാഗതവും സുന്നീ സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ജലീല്‍ ഹാജി ഒറ്റപ്പാലം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."