സഭകളില്‍ നടക്കുന്നത് ഭീകര കള്ളപ്പണമിടപാടുകള്‍: 'ഈശോ' രക്ഷകരുടെ തട്ടിപ്പുകള്‍ രാജ്യദ്രോഹ ഇടപാടുകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനെന്ന്
കോഴിക്കോട്: ഈശോയുടെ പേരിലിറങ്ങുന്ന സിനിമക്കെതിരേ അട്ടിപ്പേറവകാശം ഏറ്റെടുത്ത് തെരുവിലിറങ്ങിയവര്‍ക്കെതിരേമാധ്യമ പ്രവര്‍ത്തകന്‍ റോയി മാത്യു. സീറോ മലബാര്‍ കത്തോലിക്കാ സഭാ മെത്രാന്മാരുടെ ദൈവിക ഇടപെടലുകളെക്കുറിച്ചാണ് ഫേസ് ബുക്ക് കുറിപ്പ്. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലക്കാരനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 13 കോടി 77 ലക്ഷം രൂപയുടെ കള്ളപ്പണമിടപാട് നടത്തിയതായി ഇന്‍കം ടാക്‌സ് നോട്ടിസ് അയച്ചതിനെ കുറിച്ചാണ് പരിഹാസം.
കഴിഞ്ഞ മാസം 6 നാണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് ആദായ നികുതി വകുപ്പ് 14 പേജുള്ള ഡിമാണ്ട് നോട്ടിസ് നല്‍കിയത്. കത്തോലിക്കാ സഭയില്‍ നടക്കുന്ന മറ്റൊരു കുംഭകോണത്തിന്റെ നാറ്റക്കഥകളാണ് ഇന്‍കം ടാക്‌സ് നോട്ടിസിന്റെ രൂപത്തില്‍ പുറത്ത് വന്നിരിക്കുന്നത്.
സഭകളില്‍ നടക്കുന്ന ഭീകരമായ കള്ളപ്പണമിടപാടിന്റെ ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഇമ്മാതിരി രാജ്യദ്രോഹ ഇടപാടുകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈശോ/കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകളുടെ പേര് പറഞ്ഞ് സഭാ നേതൃത്വം റോഡിലിറങ്ങുന്നത്. എക്കാലത്തും കത്തോലിക്ക സഭയുടെ ഉഡായിപ്പുകള്‍ ഇങ്ങനെ ഒക്കെത്തന്നെയാണ്.
അതിരൂപത വിറ്റ 5 ഭൂമി കച്ചവടത്തില്‍ കള്ളപ്പണ ഇടപാടുകളും ക്രമക്കേടുകളും ഇന്‍കം ടാക്‌സ് കണ്ടെത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണ രൂപം
ഈശായുടെ അട്ടിപ്പേറവകാശം ഹോള്‍സെയിലായി എടുത്തിരിക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ സഭാ മെത്രാന്മാരുടെ ദൈവിക ഇടപെടലുകളുടെ പുതിയ കഥകളിതാ -സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലക്കാരനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 13 കോടി 77 ലക്ഷം രൂപയുടെ കള്ളപ്പണമിടപാട് നടത്തിയതായി ഇന്‍കം ടാക്‌സിന്റെ നോട്ടിസ്.
കഴിഞ്ഞ മാസം 6 നാണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് ആദായ നികുതി വകുപ്പ് 14 പേജുള്ള ഡിമാണ്ട് നോട്ടിസ് നല്‍കിയത്. കത്തോലിക്കാ സഭയില്‍ നടക്കുന്ന മറ്റൊരു കുംഭകോണത്തിന്റെ നാറ്റക്കഥകളാണ് ഇന്‍കം ടാക്‌സ് നോട്ടിസിന്റെ രൂപത്തില്‍ പുറത്ത് വന്നിരിക്കുന്നത്.
സഭകളില്‍ നടക്കുന്ന ഭീകരമായ കള്ളപ്പണമിടപാടിന്റെ ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഇമ്മാതിരി രാജ്യദ്രോഹ ഇടപാടുകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈശോ/കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകളുടെ പേര് പറഞ്ഞ് സഭാ നേതൃത്വം റോഡിലിറങ്ങുന്നത്. എക്കാലത്തും കത്തോലിക്ക സഭയുടെ ഉഡായിപ്പുകള്‍ ഇങ്ങനെ ഒക്കെത്തന്നെയാണ്.
അതിരൂപത വിറ്റ 5 ഭൂമി കച്ചവടത്തില്‍ കള്ളപ്പണ ഇടപാടുകളും ക്രമക്കേടുകളും ഇന്‍കം ടാക്‌സ് കണ്ടെത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
13 കോടി 77 ലക്ഷം രൂപയുടെ പൂഴ്ത്തിവച്ച വരുമാനമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഈ കള്ളപ്പണ ഇടപാടുകള്‍ക്ക് മൂന്നു കോടി നാല്പത്തി രണ്ടു ലക്ഷം രൂപ പിഴയടക്കണമെന്നാണ് ഡിമാന്‍ഡ് നോട്ടിസ്. ഇതിന് മുമ്പ് ഇതേ വിഷയത്തില്‍ രണ്ടു കോടി 48 ലക്ഷം രൂപ പിഴയടച്ചിരുന്നു. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കര്‍ത്താവായ ഈശോയെ രക്ഷിക്കാനെന്ന കാര്യം വിശ്വാസികള്‍ മറക്കണ്ട. അല്ലെങ്കില്‍ ഇന്‍കം ടാക്‌സിനെ കൊണ്ട് ഈ നോട്ടിസ് അയപ്പിച്ചത് ഈശോയുടെ ഇടപെടലായിരിക്കു മെന്നോര്‍ത്ത് സ്‌തോത്രം പറയാം
അതിരൂപതയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ വില്‍ക്കുന്നതിന് ഇടനിലക്കാരനായി അവതരിച്ച സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണെന്നും, രജിസ്‌ട്രേഷനുള്ള പേപ്പറുകള്‍ തയ്യാറാക്കി കര്‍ദ്ദിനാളിന് നല്‍കിയിരുന്നത് സാജുവാണെന്നും മുന്‍ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവയുടെ നിര്‍ണ്ണായക മൊഴിയുണ്ട്.
കോട്ടപ്പടി ഭൂമി മറിച്ചു വില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുള്ള റാം മോഹന്‍ റാവു, അശോക് ജി. എന്നിവരുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തിയെന്നും ജോഷി പുതുവ ഇന്‍കം ടാക്‌സിന് മൊഴി കൊടുത്തിട്ടുണ്ട്.
നേരത്തെ പുറത്തുവന്ന ഗജങഏ റിപ്പോര്‍ട്ടിലും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും സാജുവര്‍ഗ്ഗീസും തമ്മിലുള്ള ബന്ധം പുറത്തു വന്നിരുന്നു. സാജുവിനോട് 10 കോടി രൂപ ദീപിക പത്രത്തില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയതും ജോഷി പുതുവയായിരുന്നു.
സാജു വര്‍ഗ്ഗീസിന് 3 കോടി 99 ലക്ഷത്തിന് വിറ്റ കാക്കനാട് ഭാരതമാതാ കോളേജിന് എതിര്‍വശത്തുള്ള ഭൂമി യഥാര്‍ത്തത്തില്‍ 7 കോടി 83 ലക്ഷം രൂപക്കാണ് വിറ്റതെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ഫാ. ജോഷി പുതുവയും ഇന്‍കം ടാക്‌സിനോട് സമ്മതിച്ചിട്ടുണ്ട്.
കാക്കനാട് നൈപുണ്യ സ്‌കൂളിന് എതിര്‍വശത്തുള്ള 68.9 സെന്റ് ഭൂമി വില്‍ക്കാന്‍ പ്രൊക്യുറേറ്റര്‍ ജോഷി പുതുവയും സാജു വര്‍ഗ്ഗീസുമായുണ്ടാക്കിയ കരാര്‍ ഇന്‍കം ടാക്‌സ് പിടിച്ചെടുത്തു. കരാര്‍ പ്രകാരം ഒരു സെന്റ് ഭൂമി 16 ലക്ഷം രൂപക്കാണ് അതിരൂപത വിറ്റത്. എന്നാല്‍ 3 ലക്ഷത്തി എണ്ണായിരം രൂപ മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടില്‍ നല്‍കിയത്. ഇതൊക്കെ സര്‍ക്കാരിനേയും ഈശോയേയും കബളിപ്പിക്കുന്നതിന്റെ ഉദാത്ത മാതൃകകള്‍ !
വസ്തു ഇടപാടിലെ ദല്ലാളായ സാജു വര്‍ഗ്ഗീസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളും ഇന്‍കം ടാക്‌സ് പിടിച്ചെടുത്തു.സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയില്‍ നിന്നും താഴ്ന്ന വിലക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തതായും ഇന്‍കം ടാക്‌സ് കണ്ടെത്തി.
ദേവികുളത്തെ ഭൂമി വാങ്ങാന്‍ അതിരൂപത വില്‍സണ്‍ പൗലോസ് എന്നയാളുമായുണ്ടാക്കിയ കരാറും ഇന്‍കം ടാക്‌സ് പിടിച്ചെടുത്തവയില്‍ പെടുന്നു. 3 കോടി രൂപക്ക് കരാറെഴുതിയ ഭൂമി 1 കോടി 60 ലക്ഷം രൂപക്കാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 25 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടു വഴി പണമായി നല്‍കിയത്. ഇത് പ്രകാരം 2 കോടി 75 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരും ഇതിന് കൂട്ടുനിന്നു.
അതിരൂപത വാങ്ങിയ ഭൂമിക്ക് സാജു വര്‍ഗ്ഗീസിന്റെ അക്കൗണ്ടില്‍ നിന്ന് പണമടച്ചു എന്നാല്‍ അതിരൂപതയുടെ കള്ളപ്പണം സാജു വര്‍ഗ്ഗീസ് സൂക്ഷിച്ചിരുന്നു എന്നാണ് നിഗമനം.
ഭൂമി വിറ്റു കിട്ടിയ പണമുപയോഗിച്ച് വീണ്ടും ഭൂമി വാങ്ങുകയും ഭൂമികള്‍ പരസ്പരം വച്ചു മാറുകയും ചെയ്യുക വഴി ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയതായി ഇന്‍കം ടാക്‌സ് കണ്ടെത്തി.
ഈശോയെ രക്ഷിക്കാന്‍ ക്വട്ടേഷനെടുത്തിരിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് ഇടപെട്ട് ഇന്‍കം ടാക്‌സ് നോട്ടീസില്‍ നിന്ന് ആലഞ്ചേരി പിതാവിനെ രക്ഷിക്കണം - പതിമൂന്നേമുക്കാല്‍ കോടി രൂപയുടെ കള്ളപ്പണമിടപാടാണ് ഈശോയുടെ പേരില്‍ നടത്തിയതെന്ന് ചുരുക്കം. - എന്നാല്‍ ആലഞ്ചേരി പിതാവിന്
നാദിര്‍ഷാ യല്ല നോട്ടീസ് അയച്ചതെന്ന കാര്യം കത്തോലിക്കാ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുമെല്ലോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."