അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന പരാതി വ്യാജം; യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: അഞ്ചുപേര്‍ ബലാത്സംഗം ചെയ്തതായി കള്ളപ്പരാതി നല്കിയ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂട്ടുപ്രതികളായ ആസാദ്, അഫ്സല്, ഗൗരവ് എന്നിവരെ പൊലിസ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി സ്വദേശിയായ 36കാരിയാണ് ആരോപണം ഉന്നയിച്ചത്. സ്വത്ത് തട്ടിയെടുക്കാനായി യുവതി നടത്തിയ നാടകമാണ് ബലാത്സംഗക്കേസെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി.
ഒരു യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്കിനുള്ളിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നായിരുന്നു പൊലിസിന് വിവരം ലഭിച്ചത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതായും പറഞ്ഞിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയടക്കം സംഭവത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പറയുന്നത് കള്ളമാണെന്ന് വ്യക്തമായത്.
യുവതിക്കെതിരെ അത്തരത്തിലൊരു അതിക്രമവും നടന്നിട്ടില്ലെന്ന് മീററ്റ് ഐജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. യുവതിയുടെ ബന്ധുക്കളും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് ദേശീയ വനിതാ കമ്മീഷനും വ്യക്തമാക്കിയിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കാനായി യുവതി ചിലര്‍ക്ക് പണം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിന ഇരയായിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."