മലപ്പുറത്ത് യു.ഡി.എഫിന് നാലില്‍ മൂന്നിടത്തും മിന്നും ജയം; വഴിക്കടവ് ബ്ലോക്ക് ഡിവിഷന് പിടിച്ചെടുത്തും മധുരപ്രതികാരം
മലപ്പുറം: മലപ്പുറം ജില്ലയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മേധാവിത്വം. മൂന്നു വാര്‍ഡുകളില്‍ യു.ഡി.എഫിന് മിന്നും ജയമാണ് സ്വന്തമാക്കാനായത്. അതിലൊരു സീറ്റ് എല്‍.ഡി.എഫില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനാണ് സി.പി.എമ്മില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്. മുസ്ലിം ലീഗിലെ ഏലക്കാടന് ബാബു 238 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.
കോണ്‍ഗ്രസിലെ യു.അനില്‍കുമാര്‍ 84 വോട്ടിനാണിവിടെ വിജയിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിലെ സി.കെ മുബാറക് കുറഞ്ഞവോട്ടുകള്ക്കാണിവിടെ വിജയിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്നാണ് ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശക്തമായ മത്സരം നടന്ന വാര്‍ഡില്‍ യു.ഡി.എഫിലെ യു.അനില്‍ കുമാര്‍ ഇത്തവണ 84 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ചെറുകാവ് പഞ്ചായത്ത് പത്താം വാര്‍ഡും യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.വി.മുരളീധരന് 309 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ മാത്രമാണ് എല്‍.ഡിഎഫിന് വിജയിക്കാനായത്. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ഇതാകട്ടെ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."