മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി എം.പി സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു
മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി എം.പി സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു
ന്യുഡല്‍ഹി: പത്ത് മണിക്കൂറിലെ ചോദ്യം ചെയ്യലിന് ശേഷം മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി എം.പി സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. രാവിലെ സഞ്ജയ് സിങിന്റെ വസതിയിലെത്തിയാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇതേ കേസില്‍ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി പരിശോധന. മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയെ പരിജയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു ദിനേശ് അറോറയുടെ മൊഴി.
അരവിന്ദ് കെജ്രിവാളുമായി കൂടികാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നല്‍കിയിരുന്നു. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനിഷ് സിസോദിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പരിഗണിക്കവെ ആം ആദ്മി പാര്‍ട്ടിയെ എന്ത് കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്മി നേതാവാണ് സഞ്ജയ് സിങ്.
എന്നാല്‍ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണത്തില്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. പ്രധാനമന്ത്രിയേയും അദാനിയേയും കുറിച്ച് സഞ്ജയ് സിങ് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നതിനാലാണ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തുന്നതെന്നായിരുന്നു എ.എ.പി വക്താവ് റീന ഗുപ്ത പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസില്‍ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."