HOME
DETAILS

മാലിന്യം തള്ളിയാൽ പിടിവീഴും മിന്നൽ പരിശോധനയ്ക്ക് പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘം

  
backup
October 24 2022 | 04:10 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b5%bd-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%80


സ്വന്തം ലേഖകൻ
തിരുവനന്തപുരം • മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി എടുക്കുന്നതിന് പ്രത്യേക ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്.


മിന്നൽ പരിശോധന നടത്തി ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കുന്നതിനും അധികാരമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ ഹെൽത്ത് എൻഫോഴ്‌സ്‌മെന്റിനു സമാനമായ രീതിയിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക.


ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 23 സംഘങ്ങൾ പ്രവർത്തിക്കും. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഒരു സ്‌ക്വാഡും മറ്റ് ജില്ലകളിൽ രണ്ട് സ്‌ക്വാഡ് വീതവും. പൊലിസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്‌ക്വാഡിലും.


മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരേ സ്‌പോട്ട് ഫൈൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. മാലിന്യം പൊതുനിരത്തിലോ ജലസ്രോതസുകളിലോ നിക്ഷേപിച്ചാലും നടപടിയുണ്ടാകും. ശുചിമുറി മാലിന്യം, മാലിന്യം വഹിക്കുന്ന പൈപ്പുകൾ തുടങ്ങിയവ ജലസ്രോതസുകളിലേക്ക് തുറന്നുവച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.


അറവ് മാലിന്യങ്ങൾ പൊതുഇടങ്ങളിൽ നിക്ഷേപിക്കുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കും.
വാണിജ്യ/വ്യാപാര/വ്യവസായ ശാലകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യും.


നിരോധിത പി.വി.സി, ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റിത് കലർന്ന തുണി/പേപ്പർ തുടങ്ങിയവയിൽ പരസ്യ/ പ്രചാരണ ബോർഡുകളും ഹോർഡിംഗുകളും ബോനറുകളും ഷോപ്പ് ബോർഡുകളും സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുയിടങ്ങളിലും ജലസ്രോതസുകളിലും നിക്ഷേപിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago