ഗൃഹനാഥനെ മര്‍ദിച്ച കേസില്‍ നാലുപേര്‍ പിടിയില്‍
കൊല്ലം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ മര്‍ദിച്ച സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തു.
കൊല്ലം മുണ്ടയ്ക്കല്‍ പെരുമ്പള്ളി തൊടി തെക്കതില്‍ മംഗല്‍പാണ്ടെ എന്നറിയപ്പെടുന്ന എബിന്‍ പെരേര(27), സഹോദരന്‍ വിപിന്‍ പെരേര(28), വടക്കേവിള ഉദയശ്രീ നഗര്‍ ശ്രീനിലയത്തില്‍ സൂരജ്(23), കൊല്ലം വടക്കേവിള ആദിത്യ നഗര്‍ 195ല്‍ രാജേഷ് ഭവനില്‍ രഞ്ചിത്ത്(30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം അമൃത കുളത്തിന് സമീപം വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. അവിടെ വെച്ചും പിന്നീട് പോളയത്തോട് എ.ടി.എമ്മിനും സമീപത്തുവെച്ചും ഇവര്‍ ഗൃഹനാഥനെ മര്‍ദിച്ചു. സംഘത്തിലെ മറ്റുള്ളവരെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലിസ് അറിയിച്ചു. ഇവര്‍ ജില്ലയിലെ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ് .കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി റെക്‌സ് ബോബി അര്‍വിന്‍, എ.സി.പി ജോര്‍ജ്ജ് കോശി, കൊല്ലം ഈസ്റ്റ് എസ്.ഐ ഷാജഹാന്‍,
പത്മരാജന്‍, ഷാഡോ പൊലിസ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."