യാത്ര ചെയ്യാം; കറണ്ട് പോയാല്‍ ഇന്‍വെര്‍ട്ടറായി ഉപയോഗിക്കാം, അറിയാം ഈ ഹോണ്ട വാനിനെക്കുറിച്ച്
ഇലക്ട്രിക്ക് വാഹന വിപണിയില്‍ തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. ഇലക്ട്രിക്ക് വാഹന മാര്‍ക്കറ്റിലേക്ക് ഹോണ്ട n വാന്‍ എന്നൊരു ഇവി അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാഹന വിപണിയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വഴിമരുന്നിടുന്ന ഈ വാഹനം ഉപയോഗിച്ച് വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാം.പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹോണ്ട ഈ വാഹനം നിര്‍മ്മിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 210 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
പാര്‍ക്ക് ചെയ്യുമ്പോള്‍ പോലും വീട്ടിലെ ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പവര്‍ നല്‍കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്, ഗാര്‍ഹിക ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനായി 1500 വാട്ട് പവര്‍ ഔട്ട്പുട്ടാണ് ഉള്ളത്. ഈ മാസം നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് പതിപ്പ് അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ 28 മുതലാണ് ജപ്പാന്‍ മൊബിലിറ്റി ഷോ ആരംഭിക്കുന്നത്. 1 ദശലക്ഷം യെന്‍ അല്ലെങ്കില്‍ 7000 ഡോളര്‍ ആണ് ഈ വാഹനത്തിന് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ ഇത് ഏകദേശം 5.58 ലക്ഷം രൂപ വരും. അടുത്തതായി പ്രോലോഗ് എന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തെ വൈദ്യുതീകരിക്കാനും ഹോണ്ടക്ക് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം ആദ്യം ഡെലിവറി തുടങ്ങാനിരിക്കുന്ന പ്രോലോഗിനായുള്ള പ്രീബുക്കിംഗും കമ്പനി ഉടന്‍ ആരംഭിക്കും.
1.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നിവയായിരിക്കും വാഹനത്തില്‍ ഉണ്ടായിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.
Content Highlights:honda plans electric van with enough charge to power your home
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."