HOME
DETAILS

താലിബാന് അധികാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാര്‍

  
backup
August 12 2021 | 10:08 AM

world-afghan-govt-offers-share-in-power111

കാബൂള്‍: താലിബാന് അധികാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഫഗാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സോഴ്‌സ് പറഞ്ഞതായി അല്‍ജസീറയുടേതാണ് റിപ്പോര്‍ട്ട്. രാജ്യത്ത് അധികരിച്ചു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു വാഗ്ദാനം മുന്നോട്ടു വെച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതിനിടെ ഗസ്‌നി പ്രവിശ്യാ തലസ്ഥാനമായ ഗസ്‌നിയും താലിബാന്‍ പിടിച്ചെടുത്തു. പത്തു ദിവസത്തിനിടെ അഫ്ഗാന് നഷ്ടമാവുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്.

ഫൈസാബാദ്, ഫറ, പുലി ഖുമുരി, സാരെ പുള്‍,ഷേബര്‍ഖാന്‍, ഐബക്, കുന്ദൂസ്,തലൂഖാന്‍, സരഞ്ജ് എന്നിങ്ങനെ ഒമ്പത് പ്രവിശ്യ കേന്ദ്രങ്ങള്‍ നോരത്തെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെയാണ് രാജ്യത്തെ 34 പ്രവിശ്യ തലസ്ഥാനങ്ങളില്‍ ഒമ്പതെണ്ണവും നിയന്ത്രണത്തിലാക്കിയത്. അഫ്ഗാനിസ്താനില്‍ 34 പ്രവിശ്യകളും 421 ജില്ലകളുമാണുള്ളത്.

കുന്ദൂസ് വിമാനത്താവളത്തില്‍ നൂറുകണക്കിന് സൈനികര്‍ താലിബാനു മുന്നില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളവും താലിബാന്‍ പിടിച്ചെടുത്തു. വിമാനത്താവളമൊഴികെയുള്ള ഭാഗങ്ങളായിരുന്നു ഞായറാഴ്ച താലിബാന്‍ അധീനതയിലാക്കിയത്. ഇതോടെ അഫ്ഗാന്റെ 65 ശതമാനം ഭൂപ്രദേശവും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

തജികിസ്താന്‍,ഉസ്‌ബെകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള അഫ്ഗാന്‍ അതിര്‍ത്തിയും താലിബാന്‍ കൈയടക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി കടക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ റഷ്യ അണികളുമായി സംയുക്ത സൈനികാഭ്യാസം തുടരുകയാണ്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യു.എസ്,ചൈന,പാകിസ്താന്‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ സമാധാന ചര്‍ച്ചയില്‍ അവ്യക്തത തുടരുകയാണ്. ചര്‍ച്ചയുടെ ആദ്യദിനം റഷ്യ പങ്കെടുത്തിരുന്നില്ല. വടക്കന്‍ കാബൂളിലെ ബഗ്രാം വിമാനത്താവളത്തിനു നേര്‍ക്ക് റോക്കറ്റാക്രമണം നടത്തിയത് താലിബാന്‍ സ്ഥിരീകരിച്ചു.

കാന്തഹാറിലും ഹെല്‍മന്ദിലും പോരാട്ടം രൂക്ഷമാണ്. കാന്തഹാറില്‍ സ്ത്രീകളും കുട്ടികളുമടക്കം 47 പേര്‍ കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായതോടെ മസാരി ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരോടും പൗരന്‍മാരോടും മടങ്ങാന്‍ നിര്‍ദേശിച്ച ഇന്ത്യ ഇവര്‍ക്കായി പ്രത്യേക സേന വിമാനവും അയച്ചു. ഇതോടെ കാബൂളിലെ എംബസി ഒഴികെ അഫ്ഗാനിലെ എല്ലാ ഇന്ത്യന്‍ നയതന്ത്ര ഓഫിസുകളും പൂട്ടി. 90 ദിവസത്തിനുള്ളില്‍ താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കുമെന്നാണ് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒരുമാസത്തിനകം താലിബാന്‍ സായുധസേന കാബൂള്‍ വളയുമെന്നും യു.എസ് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത് അന്തിമ നിഗമനമല്ലെന്നും കടുത്ത പ്രതിരോധത്തിലൂടെ അഫ്ഗാന്‍ സൈന്യത്തിന് താലിബാനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ,യുദ്ധമുഖമായ അഫ്ഗാനിസ്താനിലേക്ക് ആളുകളെ നാടുകടത്തുന്നത് ജര്‍മനിയും നെതര്‍ലന്‍ഡും നിര്‍ത്തിവെച്ചു.

താലിബാന്‍ രാജ്യത്തെ വരുമാന സ്രോതസ്സിന്റെ മുഖ്യമായ കസ്റ്റംസ് പോസ്റ്റുകള്‍ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ ധനകാര്യ മന്ത്രി ഖാലിദ് പയേന്ദ രാജിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജിവെച്ചയുടന്‍ ഇദ്ദേഹം രാജ്യംവിട്ടതായാണ് റിപ്പോര്‍ട്ട്. അദ്ദേഹം എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago