ഇളമ്പള്ളൂരും കെ.എസ് പുരവും ക്ലാപ്പനയും ആദ്യ ഒ.ഡി.എഫ് ഗ്രാമപഞ്ചായത്തുകള്‍
കൊല്ലം: ഇളമ്പള്ളൂര്‍, കെ എസ് പുരം, ക്ലാപ്പന ഗ്രാമപഞ്ചായത്തുകള്‍ ജില്ലയിലെ ആദ്യ ഒ.ഡി.എഫ് പഞ്ചായത്തുകള്‍.
ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇളമ്പള്ളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു. വെളിസ്ഥലത്ത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ഒ.ഡി.എഫ് പദ്ധതി ജില്ലയില്‍ സജീവമായി മുന്നേറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജലജാഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി സത്യദേവന്, സി.പി പ്രദീപ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, വൈസ് പ്രസിഡന്റ് ജയകുമാരി, അംഗം വരദരാജന്‍പിള്ള, രമണി, സിന്ധുഗോപന്‍, ഗിരീഷ് കുമാര്‍, ഷൈലമധു, റജീല ലത്തീഫ്, എ ലാസര്‍, എന്‍ തങ്കപ്പന് ആചാരി, ബി ജയപ്രകാശ്, പി.ഒ മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."