HOME
DETAILS
MAL
പത്താം പ്രവിശ്യയും പിടിച്ചടക്കി താലിബാന്: അഫ്ഗാന് വിടാന്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്കി യു.എസും ജര്‍മനിയും
backup
August 12 2021 | 16:08 PM
കാബൂള്‍/ വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിച്ചടക്കല്‍ തുടരുന്നു. ഗസ്നി കൂടി പിടിച്ചെടുത്തതോടെ പത്താം പ്രവിശ്യയും താലിബാനു കീഴിലായി. തലസ്ഥാന നഗരിയായ കാബൂളില്‍ നിന്ന് 130 കിലോമീറ്ററുകള്‍ മാത്രം അകലത്തിലുള്ള താണ് ഗസ്നി പ്രവിശ്യ.
അതിനിടെ, അഫ്ഗാനിസ്ഥാനില്‍ നിന്നു മടങ്ങാന്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്കി യു.എസ് എംബസി രംഗത്തെത്തി. ലഭ്യമായ ചരക്കുവിമാനങ്ങളില്‍ എത്രയും പെട്ടെന്ന് യാത്രതിരിക്കാനാണ് നിര്‍ദേശം. നേരത്തെ ഇന്ത്യ സമാനമായ നിര്‍ദേശം പൗരന്മാര്ക്ക് നല്‍കിയിരുന്നു.
അഫ്ഗാനില്‍ യു.എസ് സൈനികരുടെ എണ്ണം നാമമാത്രമായിരിക്കെ പൗരന്മാര്ക്ക് സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും എംബസി അറിയിപ്പില്‍ പറയുന്നു. സുരക്ഷാസ്ഥിതി ആശങ്കാജനകമായതിനാല്‍ പൗരന്മാര് എത്രയും പെട്ടെന്ന് അഫ്ഗാന് വിടണമെന്ന് ജര്‍മനിയും നിര്‍ദേശംനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."