HOME
DETAILS
MAL
റെയില്‍വെ ക്വാര്‍ട്ടേഴ്സില്‍ മോഷണം: രണ്ടു പേര് പിടിയില്‍
backup
August 26 2016 | 03:08 AM
കൊല്ലം: റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടു പേരെ പൊലിസ് പിടികൂടി.
വടക്കേവിള കര്‍പ്പൂരം ചേരി പീപ്പിള്‍സ് നഗറില്‍ ഷിബു(32), പത്തനാപുരം ഏരൂര്‍ അലഞ്ചേരി പണ്ടാരകോണം വാഴവിള വീട്ടില്‍ ഷാജി(42) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരവധി മോഷണകേസുകളിലെ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ 15ന് പട്ടാപ്പകലാണ് പ്രതികള്‍ കൊല്ലം റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ രാജന്റെ വീട്ടില്‍ മോഷണം നടത്തിയത്. നഗരത്തിലെ മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."