വ്യക്തിപൂജാ വിവാദം; പി.ജയരാജന് 'ക്ലീന്‍ചിറ്റെ'ങ്കിലും വിശ്വസ്തര്‍ക്കെതിരേ സി.പി.എം നടപടി
കണ്ണൂര്‍: വ്യക്തിപൂജാ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ആരോപണ വിധേയനായ മുന്‍ ജില്ലാസെക്രട്ടറി പി. ജയരാജനു ക്ലീന്‍ചിറ്റ് നല്‍കിയതിനു പിന്നാലെ ജയരാജന്റെ വിശ്വസ്തര്‍ക്കെതിരേ പാര്‍ട്ടി നടപടി.
ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജന്റെ വിശ്വസ്തനായ ഓഫിസ് ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേയാണ് നടപടിയെടുത്തത്. ജില്ലാസെക്രട്ടറി എന്ന നിലയില്‍ പി. ജയരാജനെ വ്യക്തിപരമായി പ്രസ്ഥാനത്തേക്കാളും മുകളിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള പ്രധാന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിലെ മുന്‍ ജീവനക്കാരനായ സി. ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കു നടപടിയുടെ ഭാഗമായി താക്കീത് നല്‍കി.
വ്യക്തിപൂജാ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച സംസ്ഥാന സമിതിയംഗം എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ഐ മധുസൂദനന്‍ എം.എല്‍.എ, എന്‍. ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജനു സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍. ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ധീരജിനെ സി.പി.എമ്മില്‍ എത്തിച്ചതില്‍ പി. ജയരാജനു മുഖ്യപങ്കുണ്ടായിരുന്നു. കൂത്തുപറമ്പ് മേഖലയില്‍ പാര്‍ട്ടിക്കകത്തുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എം മധുസൂദനനെ സ്ഥാനത്ത് നിന്നു നീക്കിയതും ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്നയാളെന്ന നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."