കേന്ദ്രീയ വിദ്യാലയ നിര്‍മാണം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും: പ്രേമചന്ദ്രന് എം.പി
കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ രാമന്‍കുളങ്ങരയില്‍ നിര്‍മിക്കുന്ന കൊല്ലം കേന്ദ്രീയ വിദ്യാലയത്തിന്റെ നിര്‍മാണം 2017 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. അറിയിച്ചു.
എം.പി.യുടെ നേതൃത്വത്തില്‍ ഇന്നലെ നിര്‍മാണ പുരോഗതിയുടെ അവലോകനയോഗം ചേര്‍ന്നു. 26.36 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ 36 ഇ-ക്ലാസ്സ് മുറികളും വിവിധ ലബോറട്ടറികള്‍, ലൈബ്രറി, പരീക്ഷാ ഹാള്‍, ഓഫീസ് മുറികള്‍ തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുളള കെട്ടിട സമുച്ചയമാണ് പണിയു
ന്നത്.
കൗണ്‍സിലര്‍ ഡോ. ഡി. സുജിത്ത്, പ്രിന്‍സിപ്പല്‍ ലിസിയമ്മ ഡാനിയല്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ ജോണ്‍ പണിക്കര്‍, സ്കൂള്‍ പിടിഎ സെക്രട്ടറി സന്തോഷ് പി. ജോര്‍ജ്ജ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സൗത്ത് ഇന്‍ഡ്യന്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ വിനോദ്, അജിത് കുമാര്‍, രാജ്മോഹന്‍, ചെങ്കുളം ശശി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."