ചന്ദ്രശേഖരന്‍ സ്വയം വെള്ളപൂശുന്നത് അപഹാസ്യമെന്ന്
കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെ തകര്‍ത്ത് തരിപ്പണമാക്കിയ മുന്‍ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖരന്‍ സ്വയം വെള്ളപൂശാനിറങ്ങിയിരിക്കുന്നത് അപഹാസ്യമാണെന്നും തൊഴിലാളികള്‍ അത് പുഛത്തോടെ തള്ളിക്കളയുമെന്നും ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഓണത്തിന് വാങ്ങിയ തോട്ടണ്ടിയുടെ വിലയുടെ വ്യത്യാസമല്ല പ്രധാന അഴിമതി. ക്വാളിറ്റിയിലെ വ്യത്യാസമാണ്. കിലോയ്ക്ക് 117 രൂപയ്ക്ക് വാങ്ങിയ ഗിനിബിസാവോ തോട്ടണ്ടിക്ക് യഥാര്‍ഥത്തില്‍ 80 രൂപ പോലും വിലയില്ലായിരുന്നു. 53 ഔട്ടേണ്‍ പറഞ്ഞു വാങ്ങിയ തോട്ടണ്ടി വളരെ പഴക്കം ചെന്നതും ക്വാളിറ്റി കുറഞ്ഞതുമായിരുന്നു.
ഇ.എസ്.ഐ. പ്രൊവിഡന്റ് ഫണ്ട് വിഹിതം പോലും അടയ്ക്കാതെയും ഗ്രാറ്റുവിറ്റി നല്‍കാതെയും തൊഴിലാളി ദ്രോഹം നടത്തിയ ചന്ദ്രശേഖരന്‍ ഇപ്പോള്‍ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."