സിക്കിമിലെ മിന്നല്‍ പ്രളയം: 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്, കാണാതായ സൈനികരില്‍ ഒരാളെ രക്ഷപ്പെടുത്തി, 102 പേരെ ഇനിയും കണ്ടെത്തിയില്ല
സിക്കിമിലെ മിന്നല്‍ പ്രളയം: 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്, കാണാതായ സൈനികരില്‍ ഒരാളെ രക്ഷപ്പെടുത്തി, 102 പേരെ ഇനിയും കണ്ടെത്തിയില്ല
ഗുവാഹത്തി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച 14 പേരും സിവിലിയന്മാരാണ്. കഴിഞ്ഞ ദിവസം കാണാതായ 23 സൈനികരില്‍ ഒരാളെ രക്ഷപ്പെടുത്തി. 22 സൈനികര്‍ ഉള്‍പെടെ 102 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ മിന്നല്‍ പ്രളയത്തില്‍ 40 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂവായിരത്തിലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹിമപാളികള്‍ ഉരുകി ഉണ്ടാകുന്ന നദി പൊട്ടി ഒഴുകിയതും ശക്തമായ മഴയുമാണ് ദുരന്തകാരണം എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.
സിക്കിമില്‍ ഇത്തരത്തിലുള്ള 25 നദികള്‍ അപകടാവസ്ഥയിലെന്നും എന്‍.ഡി.എം.എ അറിയിച്ചു. സിക്കിമില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നടത്തേണ്ട പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ കുറവാണ് സിക്കിമില്‍ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."