HOME
DETAILS

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ഒടുവില്‍ 'ശ്രദ്ധയില്‍പെട്ടു'; തിരുത്തിയ മറുപടി സഭയുടെ മേശപ്പുറത്ത് വച്ചു

  
backup
August 13 2021 | 06:08 AM

attack-against-doctors-health-minister-veena-george-niyamasabha-2021

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന നിയമസഭയിലെ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവം വിവാദമായതിന് പിന്നാലെയാണ് തിരുത്തിയ മറുപടി മന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് തിരുത്തലിലുള്ളത്. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടില്ല എന്ന മന്ത്രിയുടെ മറുപടി വലിയ വിവാദമായിരുന്നു. മറുപടി തയ്യാറാക്കിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെ വിചിത്രമായ മറുപടി.

ഡോക്ടര്‍മാര്‍ക്കെതിരേ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയുള്ള മന്ത്രിയുടെ മറുപടി മെഡിക്കല്‍ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായത് 43 അക്രമങ്ങളാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്. ഇതില്‍ പത്ത് കേസുകളിലെ പ്രതികള്‍ ഇന്നും കാണാമറയത്താണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്കിരകളായിട്ടുണ്ടെന്നാണ് കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago