'നമ്മുടെ രാഷ്ട്രീയം എന്താവണമെന്ന് ട്വിറ്ററാണോ ഇനി പറഞ്ഞു തരിക' : രൂക്ഷവിമര്‍ശനവുമായി രാഹുല്‍
ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിന്റേത് പക്ഷപാതപരമായ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുകയാണ്. ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.
''എന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിലൂടെ അവര്‍ നമ്മുടെ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുകയാണ്. ഒരു കമ്പനി അവരുടെ ബിസിനസിനു വേണ്ടി നമ്മുടെ രാഷ്ട്രീയത്തെ നിര്‍വചിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല'' രാഹുല്‍ വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
ഇത് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണമല്ല, ജനാധിപത്യ സംവിധാനത്തിനെതിരായ ആക്രമണമാണ്. രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദമാക്കുകയല്ല. ട്വിറ്ററില്‍ എനിക്ക് 1920 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് നിങ്ങള്‍ നിഷേധിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യക്കാര്‍ എന്നനിലയില്‍ നമ്മള്‍ ചോദ്യം ചോദിക്കണം. സര്‍ക്കാറിന് കീഴിലായതിനാല്‍ ഇന്ത്യയിലെ രാഷ്ട്രീയത്തെ നിര്‍വചിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കാമോ. അതോ നമ്മുടെ രാഷ്ട്രീയനയം നാം തന്നെ നിര്‍വചിക്കണോ വേണ്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാഹുല്‍ ഉള്‍പ്പടെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടേയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ കമ്പനി ലോക്ക് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ഉള്‍പ്പെടെയുള്ള അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിരുന്നു. വായടിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതേസമയം ഡല്‍ഹിയില്‍ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സംഭവത്തില്‍ രാഹുലിനെതിരെ നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഫേസ്ബുക്കിനോടും ഇന്‍സ്റ്റാഗ്രാമിനോടും നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."