തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള ഫണ്ട് കേരളം എന്ത് ചെയ്തു: മനേകഗാന്ധി
ന്യൂഡല്‍ഹി: തെരുവുനായയുടെ വിഷയത്തില്‍ മനേകഗാന്ധി കേരള സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി രംഗത്ത്. തന്നെ ജനങ്ങള്‍ക്കു മുമ്പില്‍ ഭീകരയാക്കി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നത് നിയമവരുദ്ധമാണ്. എന്നാല്‍, ഇവയെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. വന്ധ്യംകരണത്തിന് കേന്ദ്രം കേരളത്തിന് നല്‍കിയ പണം എവിടെ പോയെന്നും മനേക ഗാന്ധി ചോദിച്ചു. അഭിപ്രായം പറഞ്ഞതിന് തന്നെ ആക്രമിച്ചിട്ടുകാര്യമില്ലെന്നും അവര്‍ പറഞ്ഞു.
ജനങ്ങളെ തെരുവുനായകള്‍ ആക്രമിക്കുന്നത് തടയാനുള്ള മാര്‍ഗം അവയെ കൊല്ലുകയെന്നതല്ല, പകരം വന്ധ്യംകരണമാണ് വേണ്ടതെന്ന് മനേകഗാന്ധി. തിരുവനന്തപുരത്ത് വൃദ്ധ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, അവരുടെ കൈയില്‍ മാംസമുള്ളത് കൊണ്ടാണ് നായ ആക്രമിച്ചതെന്ന് പറഞ്ഞിട്ടില്ലെന്നും മനേക കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."