മണ്ണിടിച്ചില്‍; ഹിമാചലില്‍ ചെനാബ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു- വീഡിയോ
ഷിംല: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചലില്‍ ചിനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ലാഹുല്‍ സ്പിറ്റിയിലെ നാല്‍ഡ ഗ്രാമത്തിന് സമീപമുള്ള പര്‍വതത്തിന്റെ താഴ് വാരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒഴുക്ക് തടസ്സപ്പെട്ടതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ 13 ഗ്രാമങ്ങളിലായി 2000 ത്തോളം പേരെ ഒഴിപ്പിച്ചു.
A landslide blocked the flow of the Chandrabhaga River this morning and led to the formation of a lake that poses a threat to the human habitations and agricultural fields in Lahaul-Spiti district. @ndtv https://t.co/6iSoL9RWiJ
— Mohammad Ghazali (@ghazalimohammad) August 13, 2021
മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ ഡോ. രാംലാല്‍ മാര്‍ക്കണ്ടയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രദേശത്തേക്ക് അയച്ചതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."