ടാക്സി നിരക്ക് പകുതിയോളം കുറച്ച് മസ്കത്ത് വിമാനത്താവളം
ടാക്സി നിരക്ക് പകുതിയോളം കുറച്ച് മസ്കത്ത് വിമാനത്താവളം
മസ്കത്ത്: ഓൺലൈൻ ടാക്സികളുടെ നിരക്കിൽ ഗണ്യമായ കുറവ് വരുത്തി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. 45 ശതമാനം ആണ് ടാക്സി നിരക്കിൽ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കുറവ് വരുത്തിയത്. വിമാനത്താവളത്തില്‍ ടാക്സി സര്‍വീസ് നടത്തുന്നതിന് അനുമതിയുള്ള രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള ടാക്സികളുടെ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.
ക്ലൗഡ് വേള്‍ഡ് ട്രേഡിംഗിന്റെ 'ഒ ടാക്സി, ഊബര്‍ സ്മാര്‍ട്ട് സിറ്റിസ് കമ്പനിയുടെ ഒമാന്‍ ടാക്സി എന്നിവയുടെ റേറ്റിലാണ് കുറവ് വരുത്തിയത്. രണ്ട കമ്പനികൾക്കും പുതുതായി ലൈസന്‍സ് നല്‍കിയിരുന്നത്.
ഇനി മുതൽ 1.5 റിയാലായിരിക്കും ചുരുങ്ങിയ നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ യാത്രക്കും 250 ബൈസ വീതം നൽകണം. നേരത്തെ മൂന്ന് റിയാലായിരുന്നു കുറഞ്ഞ നിരക്ക്. 400 ബൈസയാണ് കിലോമീറ്ററിന് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് പ്രകാരം മസ്കത്ത് വിമാത്താവളത്തില്‍ നിന്ന് റൂവിയിലേക്ക് ശരാശരി 9.2 മുതല്‍ 9.5 റിയാല്‍ വരെയാകും ടാക്സി നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."