HOME
DETAILS

ഒറ്റച്ചാര്‍ജില്‍ 201 കി.മീ റേഞ്ച്; വമ്പന്‍മാര്‍ക്ക് തലവേദനയായി ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

  
backup
October 05 2023 | 13:10 PM

pure-ev-epluto-7g-max-electric-scooter

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഒരു കുറവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വാഹന നിര്‍മ്മാണ രംഗത്തെ അതികായന്‍മാര്‍ക്കൊപ്പം ചെറിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇ.വി നിര്‍മ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ്.ഇപ്പോഴിതാ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഒരു പുത്തന്‍ ഇ.വി സ്‌കൂട്ടര്‍ കൂടി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയാണ്. ഇപ്ലൂട്ടോ 7g മാക്‌സ് എന്ന പേരിലറിയപ്പെടുന്ന ഈ സ്‌കൂട്ടര്‍ ഏകദേശം ഒന്നേകാല്‍ ലക്ഷത്തിനാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കമ്പനി അവതരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‌

റെട്രോതീം സ്‌റ്റൈലിലാണ് കമ്പനി തങ്ങളുടെ സ്‌കൂട്ടര്‍ രംഗത്തിറക്കുന്നത്. റിവേഴ്‌സ് മോഡ് അസിസ്റ്റ്, പാര്‍ക്കിങ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്ള സ്‌കൂട്ടറിന് ഓട്ടോ പുഷ് ഫംഗ്ഷന്‍ ഉപയോഗിച്ച് മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ എന്ന സ്ഥിരമായ വേഗതയില്‍ മുന്നോട്ട് പോകാനാകും. അതായത് റൈഡര്‍ക്ക് അത് സ്വമേധയാ തള്ളേണ്ടതില്ല. പാര്‍ക്കിംഗിലും ചെറിയ ട്രാഫിക്കിലുമെല്ലാം സഹായിക്കുന്നൊരു ഫീച്ചറാണിത്.


ഇതിനൊപ്പം ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൗണ്‍ഹില്‍ അസിസ്റ്റ്, കോസ്റ്റിംഗ് റീജന്‍, റിവേഴ്‌സ് മോഡ്, ബാറ്ററി ദീര്‍ഘായുസിനുള്ള സ്മാര്‍ട്ട് AI തുടങ്ങിയ ഫീച്ചറുകളും സ്‌കൂട്ടറിലുണ്ട്.നാല് കളറുകളിലാണ് ഇ-പ്ലൂട്ടോ 7g മാക്‌സ് വിപണിയിലേക്കെത്തുന്നത്റെട്രോതീം ഇലക്ട്രിക് സ്‌കൂട്ടര്‍, മാറ്റ് ബ്ലാക്ക്, റെഡ്, ഗ്രേ, വൈറ്റ് എന്നിങ്ങനെ വ്യത്യസ്ഥ കളറുകളിലാണ് ഈ സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്.


3.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുള്ള ഈ സ്‌കൂട്ടര്‍ 3.21 bhp പീക്ക് പവറുള്ള മോട്ടോറുമായാണ് കണക്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒറ്റച്ചാര്‍ജില്‍ പ്രസ്തുത സ്‌കൂട്ടറിന് 201 കി.മീ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
0,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി വാറന്റിയും 70,000 കിലോമീറ്റര്‍ വിപുലീകൃത വാറണ്ടിയുമാണ് ഈ സ്‌കൂട്ടറിന് കമ്പനി വാഗ്ധാനം ചെയ്യുന്നത്.

Content Highlights:pure ev epluto 7g max electric scooter details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago