HOME
DETAILS
MAL
തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി
backup
October 05 2023 | 13:10 PM
ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍പിഎസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ജില്ലയിലെ ക്വാറീയിംഗ്,മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം,കടലോര / കായലോര / മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം,ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിന്‍വലിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ഉത്തരവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."