ബഹ്റൈനില്‍ അടുത്തമാസം മുതല്‍ പരിഷ്കരിച്ച കറന്‍സികള്‍
മനാമ: ബഹ്റൈനില്‍ അടുത്ത മാസം ഒന്നു മുതല്‍ പരിഷ്കരിച്ച 10, 20 ദിനാര്‍ കറന്‍സികള്‍ നിലവില്‍ വരുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ട്.
ബഹ്റൈനിലെ കറന്‍സികളില്‍ ഏറ്റവും വലിയ തുകയാണ് 20 ദിനാര്‍. തൊട്ടടുത്ത ,തുകയാണ് 10 ദിനാര്‍. 2008 മാര്‍ച്ച് 17 മുതലാണ് ഇവ നിലവില്‍ വന്നത്. ഇതിനു ശേഷം നടക്കുന്ന പ്രഥമ പരിഷ്കരണം കൂടിയാണ് സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വരുന്നത്.
സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തയാറാക്കിയ പുതിയ നോട്ടുകള്‍ വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഇതു സംബന്ധമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പുതിയ നോട്ടില്‍ അന്ധര്‍ക്ക് തിരിച്ചറിയാനുള്ള ഭാഗത്തിന് സ്ഥാനമാറ്റവും വരുത്തിയിട്ടുണ്ട്. പുതിയ കറന്‍സികള്‍ രംഗത്തെത്തുന്നതോടെ പഴയവ പിന്‍വലിക്കുമെന്നാണ് സൂചന. അതേ സമയം ഒരറിയിപ്പുണ്ടാകുന്നതു വരെ നിലവിലെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."